തനിക്ക് ഇലക്ഷനില്‍ നേട്ടമുണ്ടാക്കാന്‍ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ്; വ്യാപക പ്രതിഷേധം
മുംബൈ:ഇലക്ഷനില്‍ തനിക്ക് വിജയിക്കാനായി കുട്ടികളെ ഉപയോഗിച്ച സംഭവത്തില്‍ ശിവസേന നേതാവിനെതിരെ പ്രതിഷേധം ശക്തം.വരുന്ന തിരഞ്ഞെടുപ്പില്‍ തനിക്കായി വോട്ട് ചെയ്യാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടണമെന്നും, രക്ഷിതാക്കള്‍ ആവശ്യം നിരസിച്ചാല്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം ഉപേക്ഷിക്കണമെന്നും ശിവസേന നേതാവായ സന്തോഷ് ബങ്കര്‍ സ്‌കൂള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ഫിങ്കോളി ജില്ലയിലെ ഒരു സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവായ ഇയാള്‍ കുട്ടികളെ രക്ഷിതാക്കള്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യാനായി ഉപയോഗിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ പ്രതിപക്ഷ കക്ഷികള്‍ ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. തെരെഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കരുതെന്നും, അത് ബാലവേലയുടെ പരിധിയില്‍ വരുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാനം പുറപ്പെടുവിച്ചതിന് പുറമെയാണ് ബങ്കര്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത്. ബങ്കറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."