
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി

മൂന്നു ദിവസത്തെ മുന്നേത്തിന് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് തന്നെ 400ലേറെ രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷമാണ് ഇന്നു പൊടുന്നനെ വില തല കീഴായി മറിഞ്ഞത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന 'എ ബിഗ്, ബ്യൂട്ടിഫുള്‍' നികുതിനിയമമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. യു.എസില്‍ ജൂണിലെ പുതിയ തൊഴില്‍ക്കണക്ക് പ്രവചനങ്ങളെ കടത്തിവെട്ടി ഉയര്‍ന്നതും സ്വര്‍ണത്തിനു തിരിച്ചടിയായി.
കേരളത്തില്‍ മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ബ്രേക്കിട്ട് സ്വര്‍ണവിലയില്‍ ഇന്നു വന്‍ കുറവ്. ഗ്രാമിന് ഒറ്റയടിക്ക് 55 രൂപ കുറഞ്ഞ് വില 9,050 രൂപയും പവന് 440 രൂപ താഴ്ന്ന് 72,400 രൂപയുമായി.
ബിഗ്, ബ്യൂട്ടിഫുള്‍ നികുതി നിയമം യുഎസിന്റെ അതിവേഗ സാമ്പത്തിക വളര്‍ച്ചയാണ് ഉന്നമിടുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ഇത് ഡോളറിന്റെ കരുത്ത് കൂട്ടി. യു.എസില്‍ ജൂണിലെ പുതിയ തൊഴില്‍ക്കണക്ക് പ്രവചനങ്ങളെ കടത്തിവെട്ടി ഉയര്‍ന്നതും ഡോളറിന്റെ കരുത്ത് കൂടാനിടയായി. ഡോളര്‍ ശക്തിപ്പെടുന്നത് എന്നും സ്വര്‍ണത്തെ ബാധിക്കും. സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകുമെന്നും ഇതു സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇസ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിക്കുമെന്നും വില കുറയാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്നത്തെ വില അറിയാം
ഗ്രാമിന് 55 രൂപയാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത്. 9,050 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് 72,400 രൂപയാണ് ആയത്.
24 കാരറ്റ്
ഗ്രാം കുറഞ്ഞത് 60 രൂപ വില 9,873
പവന്‍ കുറഞ്ഞത് 480 രൂപ വില 78,984
22 കാരറ്റ്
ഗ്രാം കുറഞ്ഞത് 55 രൂപ വില 9,050
പവന്‍ കുറഞ്ഞത് 440 രൂപ വില 72,400
18 കാരറ്റ്
ഗ്രാം കുറഞ്ഞത് 45രൂപ വില 7,405
പവന്‍ കുറഞ്ഞത് 360 രൂപ വില 59,240
ഇന്നലെ ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും കേരളത്തില്‍ വില കൂടുകയായിരുന്നു. ഇന്നലെ ഔണ്‍സിന് 3,360 ഡോളറിനടുത്തായിരുന്നു രാജ്യാന്തര സ്വര്‍ണവില. ഇന്നൊരുഘട്ടത്തില്‍ 3,324 ഡോളറിലേക്കു വീണു. ഇതും കേരളത്തില്‍ വില കുറയാന്‍ സഹായിച്ചു. വെള്ളി വില ഗ്രാമിന് 119 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ് കേരളത്തില്‍
ആഭരണം വാങ്ങുമ്പോള്‍ എത്ര നല്‍കണം
22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് 72,400 രൂപ. ആഭരണമാവുമ്പോള്‍ ഇത് ഇനിയും കൂടും. 22 കാരറ്റ് സ്വര്‍ണം പവന് 79000 രൂപ വരെ ചെലവ് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കാക്കുമ്പോഴാണിത്. അതേസമയം, കൂടുതല്‍ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വീണ്ടും കൂടും. അപ്പോള്‍ ആഭരണങ്ങളുടെ വിലയും വര്‍ധിക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.
ഇനി സ്വര്‍ണവില കുറയുമോ കൂടുമോ
ട്രംപിന്റെ 'ബിഗ്, ബ്യൂട്ടിഫുള്‍' നികുതി നിയമം ഹ്രസ്വകാലത്തില്‍ ഡോളറിനു കരുത്താവും എന്നാല്‍ ദീര്‍ഘകാലത്തില്‍ നോക്കിയാല്‍ ഇത് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ നിയമം യു.എസിന്റെ കടത്തില്‍ മൂന്നര ലക്ഷം കോടി ഡോളറിന്റെ അധികബാധ്യതക്ക് വഴിയൊരുക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും കടംവാങ്ങിക്കൂട്ടാന്‍ യു.എസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഇത് ഡോളറിന്റെ മൂല്യം, ഗവണ്‍മെന്റ് കടപ്പത്രത്തിന്റെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീല്‍ഡ്) എന്നിവയെ ബാധിക്കുകയും ഇവ ദുര്‍ബലമാകുകയും ചെയ്യും. ഇത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടുമെന്നും സ്വര്‍ണവില ഉയരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യു.എസില്‍ അടിസ്ഥാന പലിശനിരക്ക് കുറക്കാന്‍ ഫെഡറല്‍ റിസര്‍വ് വിസമ്മതിച്ചാല്‍ ഡോളറും ബോണ്ട് യീല്‍ഡും ഉയര്‍ന്ന നിലവാരത്തില്‍ തുടരുമെന്നും ഇതു സ്വര്‍ണവില കുറക്കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Date | Price of 1 Pavan Gold (Rs.) |
1-Jul-25 | Rs. 72,160 (Lowest of Month) |
2-Jul-25 | 72520 |
3-Jul-25 Yesterday » |
Rs. 72,840 (Highest of Month) |
4-Jul-25 Today » |
Rs. 72,400 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• a day ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• a day ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• a day ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• a day ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• a day ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• a day ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• a day ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• a day ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• a day ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• a day ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• a day ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• a day ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• a day ago
തരൂർ ഇസ്റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• a day ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• a day ago
ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്
Kerala
• a day ago
തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
Kerala
• a day ago
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം
National
• a day ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• a day ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• a day ago