
താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ച്. റഷ്യ. താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ഇതോടെ റഷ്യ. താലിബാന്‍ അധികൃതരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിനുള്ള തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമായി, അഫ്ഗാനിസ്താന്റെ പുതിയ അംബാസഡറുടെ യോഗ്യതാപത്രങ്ങള്‍ റഷ്യ സ്വീകരിച്ചു. അഫ്ഗാനിസ്താനുമായുള്ള ബന്ധം വിവിധ മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി.
'അഫ്ഗാനിസ്ഥാന്‍ ഇസ്‌ലാമിക് എമിറേറ്റിന്റെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക അംഗീകാരം വിവിധ മേഖലകളില്‍ നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ ഉല്‍പ്പാദനക്ഷമമായ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ധീരമായ തീരുമാനം എന്നാണ് അഫ്ഗാനിസ്താന്‍ റഷ്യന്‍ നീക്കത്തെ വിശേഷിപ്പിച്ചത്. പരസ്പര ബഹുമാനത്തിലൂടെയും മികച്ച ഇടപെടലിലൂടെയും പുലര്‍ന്ന പോസിറ്റീവ് ആയൊരു തുടക്കമാണിതെന്നും മറ്റ് രാജ്യങ്ങള്‍ക്കും ബന്ധം മാതൃകയായിരിക്കുമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു.
അഫ്ഗാനിസ്താനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവുമായി അദ്ദേഹം വ്യാഴാഴ്ച കാബൂളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് എമിറേറ്റിനെ അംഗീകരിക്കാനുള്ള തന്റെ സര്‍ക്കാരിന്റെ തീരുമാനം ഷിര്‍നോവ് ഔദ്യോഗികമായി പ്രതിനിധികളെ അറിയിക്കുന്നത്.താലിബാന്‍ സര്‍ക്കാരിനെ രാജ്യം അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.
അമേരിക്കയുടെ പിന്‍വാങ്ങലിന് ശേഷം 2021 ആഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തിയതുമുതല്‍ താലിബാന്‍ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്താനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. യു.എസ് പിന്‍വാങ്ങലിനെ 'പരാജയം' എന്ന് വിശേഷിപ്പിച്ച മോസ്‌കോ, അന്നുമുതല്‍ താലിബാന്‍ അധികൃതരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരെ ഒരു സാധ്യതയുള്ള സാമ്പത്തിക പങ്കാളിയും സഖ്യകക്ഷിയുമായാണ് റഷ്യ കണ്ടത്.
2022 ലും 2024 ലും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഫോറത്തില്‍ താലിബാന്‍ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. സംഘത്തിലെ ഉന്നത നയതന്ത്രജ്ഞന്‍ കഴിഞ്ഞ ഒക്ടോബറില്‍ മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ കാണുകയും ചെയ്തിരുന്നു.
2024 ജൂലൈയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ താലിബാനെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ സഖ്യകക്ഷി എന്നാണ് വിശേഷിപ്പിച്ചത്. അതേ വര്‍ഷം ഏപ്രിലില്‍ താലിബാനെ റഷ്യയിലെ സുപ്രിംകോടതി 'തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കുകയും ചെയ്തിരുന്നു.
അതേസമയം, റഷ്യയുടെ നീക്കം വാഷിംഗ്ടണ്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്താന്റെ സെന്‍ട്രല്‍ ബാങ്ക് ആസ്തികളില്‍ കോടിക്കണക്കിന് തുക മരവിപ്പിക്കുകയും താലിബാനിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് യു.എസ്. ഇത് അഫ്ഗാനിസ്ഥാന്റെ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് വലിയതോതില്‍ വിച്ഛേദിക്കുന്നതിനും കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീതുപ്പുന്ന ആകാശത്തിന് കീഴെ ഒന്നായവര്‍; ഇസ്‌റാഈല്‍ കൊന്നു കളഞ്ഞ മുഹമ്മദ് സലാമയുടെ പ്രണയകഥ
International
• 6 days ago
അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും: അധിക സീറ്റിന് ഇനി അധിക നിരക്ക്; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്
Travel-blogs
• 6 days ago
ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 6 days ago
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ
uae
• 6 days ago
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Kerala
• 6 days ago
നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday
uae
• 6 days ago
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി
Kerala
• 6 days ago
ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ
Cricket
• 6 days ago
'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്; അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്
Kerala
• 6 days ago
വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ
uae
• 6 days ago
16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ
Football
• 6 days ago
കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി
Kerala
• 6 days ago
പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 6 days ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം!
uae
• 6 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 6 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 6 days ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 6 days ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 6 days ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 6 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 6 days ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 6 days ago