എസ് ഐ സി ഹറമൈൻ സോൺ പ്രവർത്തന സജ്ജം
മക്ക: ഇരു ഹറമുകളും ഉൾകൊള്ളുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ ഹറമൈൻ സോൺ പ്രഥമ യോഗം മക്കയിൽ ചേർന്നു. മക്ക, മദീന, ജിദ്ദ, തായിഫ്, റാബഗ് എന്നീ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിച്ചയോഗം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
റമളാനിന്റെ മുന്നോടിയായി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് ദഅവ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും ഹറമൈൻ സോണിന് കീഴിൽ വരുന്ന വിഖായ പ്രവർത്തകരെ ക്യാമ്പയിനുകളും മറ്റും നടത്തി പുണ്യ ഭൂമിയിൽഹജ്ജ് വളണ്ടിയർസേവന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ശക്തിപ്പെടുത്താനും തീരുമാനിച്ചു. എല്ലാ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ജനാധിപത്യ ഇന്ത്യൻ മതേതരത്വത്തിന് കളങ്കമേൽക്കുന്ന മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾക്കു മേലെ നടത്തപ്പെടുന്ന അക്രമങ്ങളും ഗ്യാൻവാപി മസ്ജിദ് വിഷയത്തിലെ കോടതി വിധിയെയും യോഗം അപലപിച്ചു.
സൈനുദ്ദീൻ ഫൈസി പൊന്മള ജിദ്ദ, സൈതലവി ഫൈസി ത്വാഇഫ്, അബ്ദുൽ ഗഫൂർ താനൂർ മദീന, ഫിറോസ് പരതക്കാട് ജിദ്ദ, സക്കീർ കോഴിച്ചെന, മുജീബ് റഹ്മാൻ നീറാട്, അബ്ദുല്ലത്വീഫ് വെന്നിയൂർ, നൗഫൽ കെ എം, ഫരീദ് ഐക്കരപ്പടി മക്ക, സലീം മണ്ണാർക്കാട്, യാസർ മക്ക, മുഹമ്മദ് ഇർശാദ്, സലിം മലയിൽ അമ്മിനിക്കാട്, സുലൈമാൻഹാജി ചെറുശ്ശേരി എന്നിവർ ചർച്ചകളിൽപങ്കെടുത്ത് സംസാരിച്ചു. സലീം നിസാമി ഗൂഡല്ലൂർ സ്വാഗതവും വീരാൻ കുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."