മഴ, ആലിപ്പഴ വർഷം; റോഡുകൾ തോടുകളായി
വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
ദുബൈ: തിങ്കളാഴ്ച രാവിലെ യുഎഇലുടനീളം ശക്തമായ മഴയാണ് പെയ്തത്. അൽ ഐൻ അടക്കമുള്ള ചില പ്രദേശങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. ദുബെയിലെ ദേര നായിഫിൽ പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. പൊലീസ് വാഹനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും പല ഭാഗങ്ങളിലെയും വേഗപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
[caption id="attachment_1304009" align="alignright" width="360"] അൽ ഐനിലെ ആലിപ്പഴ വർഷം[/caption]ദുബൈ ലാൻഡിലെ മിറ-1 ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. ദുബൈ മുനിസിപ്പാലിറ്റി ടാങ്കറുകൾ എത്തിച്ച് റോഡുകളിലെ വെള്ളം നീക്കം ചെയ്യുകയായിരുന്നു.
അബുദാബിയിലെ ചില പ്രദേശങ്ങളിൽ അപകടകരമായ കാലാവസ്ഥയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴയിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തിഗത സന്ദേശങ്ങൾ അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."