രവിയുടെ കുടുംബത്തിനു ജനകീയ സംരക്ഷണം
നീലേശ്വരം: ദിവസങ്ങള്‍ക്കു മുമ്പു പുഴയില്‍ മുങ്ങിമരിച്ച നെടുങ്കണ്ടയിലെ എം രവിയുടെ കുടുംബത്തിനു ഇനി ജനകീയ സംരക്ഷണം. ആശ്രയം നഷ്ടപ്പെട്ട രവിയുടെ കുടുംബത്തിന്റെ സ്ഥിതി കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചത്.
പ്ലാസ്റ്റിക്കും ഓലയും കൊണ്ടു മറച്ച കുടിലിലാണ് ഇവര്‍ താമസിക്കുന്നത്. മഴക്കാലങ്ങളില്‍ വീടിനകത്തു വെള്ളം കയറുന്നതും പതിവാണ്. കുടുംബ വീടാകട്ടെ രവിയുടെ മരണത്തിനു തൊട്ടടുത്ത ദിവസം കാറ്റിലും മഴയിലും തകര്‍ന്നു വീണിരുന്നു.
പൂഴിത്തൊഴിലാളിയായിരുന്ന രവിയുടെ കുടുംബത്തെ സഹായിക്കാന്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി.പി മുഹമ്മദ്‌റാഫി ചെയര്‍മാനും എ.കെ കുഞ്ഞികൃഷ്ണന്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. നീലേശ്വരം അര്‍ബന്‍ ബാങ്കില്‍ 103100010000805 നമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: ഐ.ബി.കെ.എല്‍ 0340എന്‍.സി.യു. ഫോണ്‍: 9961109923. രവിയുടെ വീട് പി കരുണാകരന്‍ എം.പി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."