ഭാരത് ബന്ദ് തുടങ്ങി; സമരം നാലാം നാള്‍; കൂടുതല്‍ ജനങ്ങളോട് അതിര്‍ത്തിയിലേക്കെത്താന്‍ കര്‍ഷക നേതാക്കള്‍
ഭാരത് ബന്ദ് തുടങ്ങി; സമരം നാലാം നാള്‍; കൂടുതല്‍ ജനങ്ങളോട് അതിര്‍ത്തിയിലേക്കെത്താന്‍ കര്‍ഷക നേതാക്കള്‍
ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത 'ഗ്രാമീണ്‍ ഭാരത് ബന്ദ്' തുടങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാല്‍, കേരളത്തില്‍ ജനജീവിതത്തിനു തടസ്സമുണ്ടാകില്ലെന്നും രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചിരുന്നു.
അതേസമയം, വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം നടപ്പാക്കല്‍ ഉള്‍പ്പെടെ 12 ആവശ്യങ്ങളുമായി കര്‍ഷകരുടെ സമരം നാലാം ദിവസത്തിലെക്ക് കടന്നിരിക്കുകയാണ്. സമരം കടുപ്പിക്കാന്‍ കൂടുതല്‍ ജനങ്ങളോട് ഹരിയാന അതിര്‍ത്തിയിലേക്കെത്താന്‍ കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി കടക്കാന്‍ ഹരിയാന പൊലിസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളില്‍നിന്നും 100 പേരെ കര്‍ഷകര്‍ നിലവില്‍ തമ്പടിച്ച ശംഭു, കനൗരി പ്രദേശങ്ങളിലേക്കെത്താന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചത്. സമരം അവസാനിപ്പിക്കാനുള്ള സര്‍ക്കാറിന്റെ അനുനയ നീക്കവും സജീവമാണ്.
അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കര്‍ഷകര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് കേന്ദ്രം വഴങ്ങിയില്ല. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പീയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. സെക്ടര്‍ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനും പങ്കെടുത്തു. ഇരുപക്ഷവും തമ്മില്‍ നടക്കുന്ന മൂന്നാം റൗണ്ട് ചര്‍ച്ചയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."