HOME
DETAILS
MAL
ഖാസി കേസ്; കുടുംബവും ആക്ഷന്‍ കമ്മിറ്റിയും വീണ്ടും സമരത്തിന്
backup
August 17 2016 | 19:08 PM
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും വീണ്ടും സമര രംഗത്തേക്ക്. 65 ദിവസത്തോളം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയിരുന്ന അനിശ്ചിതകാല സമരം സര്‍ക്കാറിന്റെ ഉറപ്പിന്മേല് നിര്‍ത്തി വച്ചിരുന്നു.
എന്നാല്‍ യാതൊരു വിധ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഖാസിയുടെ കുടുംബം വീണ്ടും സമര രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്താനും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."