വിമാനമിറങ്ങി 10 മിനിട്ടിനുള്ളിൽ ആദ്യ ബാഗ്; എല്ലാ ലഗേജുകളും അരമണിക്കൂറിൽ; നിർദേശവുമായി വ്യോമയാന മന്ത്രാലയം
വിമാനമിറങ്ങി 10 മിനിട്ടിനുള്ളിൽ ആദ്യ ബാഗ്; എല്ലാ ലഗേജുകളും അരമണിക്കൂറിൽ; നിർദേശവുമായി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: യാത്രക്കാരുടെ ലഗേജ് കിട്ടാൻ വൈകുന്നത് സംബന്ധിച്ച പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് മാർഗനിർദേശവുമായി സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനം എത്തി പത്തുമിനിട്ടിനുള്ളിൽ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് യാത്രക്കാരന് നൽകണമെന്ന് അതോറിറ്റി നിർദേശം നൽകി. അതോറിറ്റി ഇതുസംബന്ധിച്ച് കത്ത് പുറത്തിറക്കി.
ഫെബ്രുവരി 26നകം എല്ലാ വിമാനക്കമ്പനികളും ഇത് നടപ്പിലാക്കണം. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിട്ടിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണം. തുടര്‍ന്ന് മുഴുവന്‍ ചെക്ക്ഡ് ഇന്‍ ലഗേജും 30 മിനിട്ടിനുള്ളില്‍ യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പണം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികള്‍ തുടർക്കഥയായതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."