HOME
DETAILS

നെല്‍കൃഷി വികസനത്തിന് വിപുല പദ്ധതികള്‍: മന്ത്രി സുനില്‍കുമാര്‍

  
backup
August 17 2016 | 19:08 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf


തൃശൂര്‍: കൊല്ലവര്‍ഷം 1192 സംസ്ഥാനത്ത് നെല്ല് വര്‍ഷമായി ആചരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. നെല്‍കൃഷി വികസനത്തിന് ഈ വര്‍ഷം 60 കോടി രൂപ കൂടുതലായി അനുവദിക്കും. കോര്‍പ്പറേഷനും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കല്‍ പരിപാടിയും അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആദിവാസി വിഭാഗങ്ങളില്‍പ്പൈട്ട മികച്ച കര്‍ഷകനും കുട്ടിക്കും അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി അടുത്തവര്‍ഷത്തോടെ മൂന്നു ലക്ഷം ഹെക്ടര്‍ ആക്കി വര്‍ദ്ധിപ്പിക്കാനും നടപടി ഉണ്ടാകും. അന്യമാകുന്ന നെല്ല് വിത്തുകള്‍ സംരക്ഷിക്കുന്നതിന് വിത്ത് ബാങ്ക് രൂപീകരിക്കും. ചാമയും, തിനയും, റാഗിയും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ധാന്യ നെല്ലിനങ്ങളുടെ കൃഷി വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിള വൈവിദ്ധ്യം കര്‍ഷകരുടെ ആനുകൂല്യം എന്നിവ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കും. നെല്ലിന്റെ ന്യായവില ഉറപ്പാക്കും. സംഭരിക്കുന്ന നെല്ലിന്റെ വില കര്‍ഷകന് യഥാസമയം വിതരണം ചെയ്യുന്നതിന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, സഹകരണ വകുപ്പുകളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ്മയില്‍ കൃഷി യോഗ്യമായ തരിശു നിലങ്ങളില്‍ കൃഷി നടത്തുന്നതിന് സംവിധാനം ഉണ്ടാക്കും.  രണ്ടും മൂന്നും തവണ കൃഷി ഇറക്കാന്‍ കഴിയുന്ന പാടശേഖരങ്ങളില്‍ അതിനുള്ള സൗകര്യം ഒരുക്കും.  സബ്‌സിഡി തുക വര്‍ദ്ധിപ്പിക്കും. കൃഷി ഭൂമിയില്‍ കൃഷിയിറക്കുന്നതോടെ ഭൂഗര്‍ഭജലശേഷി വര്‍ദ്ധിപ്പിക്കാനും അതുവഴി കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കും. കൃഷി വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും മറ്റ് ഏജന്‍സികളുടെയും കീഴില്‍ സംസ്ഥാനത്ത് ഓണത്തിന് 3500 ഫാം ഫ്രെഷ് വെജിറ്റബിള്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താവിന്റെ ആവശ്യത്തിനുസരിച്ച് വിവിധ തരത്തിലുള്ള പോളി ഹൗസുകള്‍ തയ്യാറാക്കി നല്‍കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ ഉടന്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ മുകുന്ദന്‍,  സെക്രട്ടറി കെ.എം. ബഷീര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ സുധ, സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് പുലിക്കോട്ടില്‍, എം.എല്‍ റോസി, എം.ആര്‍ റോസിലി, പി.സുകുമാരന്‍, കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ്ണ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എ പ്രസാദ് എന്നിവരും പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago