HOME
DETAILS
MAL
പുനപ്രതിഷ്ഠ വാര്‍ഷികാഘോഷം
backup
August 17 2016 | 19:08 PM
ആലുവ: കുടുംബ ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഗുരുസന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്ത്തീകമാക്കണമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ അഭിപ്രായപ്പെട്ടു. അദ്വൈതാശ്രമം ശതാബ്ദി മന്ദിരത്തിന്റെയും പുനപ്രതിഷ്ഠയുടെയും ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി അവ്യയാനന്ദ, സ്വാമി വിശാലാനന്ദ, അന്‍വര്‍ സാദത്ത് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ വി.ടി. രാജേന്ദ്രന്, എം.വി. മനോഹരന്, ആര്.കെ. ശിവന്, എ.എന്‍. രാമചന്ദ്രന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."