സാം ഹോം പ്രോപര്‍ടീസ് ലോഗോ പ്രകാശനം ചെയ്തു
ദുബൈ: യുഎഇയില്‍ എവിടെയും ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വപ്ന ഭവനം കണ്ടെത്താന്‍ സഹായിക്കുന്ന സാം ഹോം പ്രോപര്‍ടീസിന്റെ ലോഗോ ദുബൈയില്‍ പ്രകാശനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വസ്ത സംരംഭകനായ സുല്‍ഫിഖര്‍ അഹ്മദ് മൈലക്കര ചെയര്‍മാനായ പുതിയ സ്ഥാപനമാണ് സാം ഹോം പ്രോപര്‍ടീസ്.
ഐപിഎ യുടെ നെറ്റ്‌വര്‍കിംഗ് ചടങ്ങില്‍ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്പാക് ലോഗോ പ്രകാശനം ചെയ്തു. സുല്‍ഫിഖര്‍ അഹ്മദ്, ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, സിദ്ദിഖ് ഫോറം ഗ്രൂപ്, കെ.വി ഷംസുദ്ദീന്‍ ബര്‍ജീല്‍, ലത്തീഫ് അല്‍ സറൂനി, ചാക്കോ ഊളക്കാടന്‍, സാം ഹോം പ്രോപര്‍ടീസ് അഡ്മിന്‍ മാനേജര്‍ ഓസ്റ്റിന അജിത് ചടങ്ങില്‍ സംബന്ധിച്ചു.
താങ്ങാവുന്ന വിലയില്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വസ്തുവകകള്‍ വാങ്ങാന്‍ സാം ഹോം പ്രോപര്‍ടീസ് സഹായിക്കുമെന്നും വൈവിധ്യമാര്‍ന്ന ഓപ്ഷനുകളില്‍ ഉപയോക്താക്കള്‍ക്ക് വില്ലകളും അപാര്‍ട്‌മെന്റുകളും ടൗണ്‍ ഹൗസുകളും ലഭ്യമാക്കുമെന്നും സുല്‍ഫിഖര്‍ പറഞ്ഞു. ആവശ്യക്കാരെ എല്ലാ ഘട്ടത്തിലും സഹായിക്കാന്‍ വിദഗ്ധ സംഘമുണ്ടാകും.
റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് അവബോധം പകരും.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് എതിര്‍വശത്തെ വൈറ്റ് ക്രൗണ്‍ ബില്‍ഡിംഗ് ഓഫീസ് നമ്പര്‍ 502ലാണ് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്തൃ സംതൃപ്തിക്കിണങ്ങിയ വസ്തുവകകള്‍ വാഗ്ദാനം ചെയ്യുന്നതോടൊപ്പം, ഉപയോക്താവിന് വാങ്ങാന്‍ ആവശ്യമായ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊടുക്കുമെന്നും സുല്‍ഫിഖര്‍ അഹ്മദ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 00971506531727, ടോള്‍ ഫ്രീ: 800392249.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."