ക്രെറ്റയുടെ പുതിയ വേരിയന്റ് പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി;ലോഞ്ചിങ്ങ് ഡേറ്റ് അറിയാം
ഹ്യുണ്ടായി ക്രെറ്റയെക്കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നും ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് ആവശ്യമില്ല. 2015ല്‍ മാര്‍ക്കറ്റിലേക്ക് അരങ്ങേറിയത് മുതല്‍ മികച്ച പ്രകടനമാണ് ക്രെറ്റ എന്ന മിഡ് സൈസ് എസ്.യു.വി വിപണിയില്‍ കാഴ്ചവെക്കുന്നത്.രാജ്യത്ത് 10 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട വേരിയന്റിന്റെ അപ്‌ഡേറ്റ് ചെയ്ത ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി കഴിഞ്ഞ മാസം മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരുന്നു. അവതരിപ്പിക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ 50,000 ബുക്കിംഗുകള്‍ രേഖപ്പെടുത്തി മോഡല്‍ വമ്പന്‍ ഹിറ്റാകുകയും ചെയ്തു. 5 സീറ്റുകളുള്ള മിഡ്‌സൈസ് എസ്യുവിക്ക് മുഖംമിനുക്കലിന്റെ ഭാഗമായി കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ഇന്റീരിയര്‍ മാറ്റങ്ങളും ലഭിച്ചു. കൂടാതെ
1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ശ്രേണിയില്‍ ചേര്‍ത്തതും ശ്രദ്ധേയമായി.
എന്നാലിപ്പോള്‍ എസ്‌യുവിയുടെ കൂടുതല്‍ ഡൈനാമികും സ്‌പോര്‍ട്ടിയറുമായ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ് ഹ്യുണ്ടായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഹ്യുണ്ടായ് ക്രെറ്റ N ലൈന്‍ എന്നറിയപ്പെടുന്ന പതിപ്പ് 2024 മാര്‍ച്ച് 11നാണ് കമ്പനി വിപണിയിലേക്കെത്തിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.മാര്‍ച്ച് 11ന് ക്രെറ്റ N ലൈന്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2024 ഹ്യുണ്ടായ് ക്രെറ്റ N ലൈന്‍ ഒന്നിലധികം വേരിയന്റുകളില്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.സിഗ്‌നേച്ചര്‍ ബ്ലൂ, റെഡ് ഫിനിഷും മാറ്റ് ഗ്രേ ഷേഡും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്കുണ്ടാകും. പുതുമയുള്ള ലുക്കിനായി എസ്‌യുവിയുടെ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാക്കും.
സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ ഓഫര്‍ ചെയ്യുന്ന പുതിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഇത് ലഭ്യമാകൂ. നിലവില്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന 2024 ഹ്യുണ്ടായി ക്രെറ്റ എക്‌സ്‌ക്ലൂസീവ് ഫുള്‍ ലോഡഡ് ട്രിമ്മിലാണ് വില്‍ക്കുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് ജോടിയാക്കുന്നത്.ക്രെറ്റയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനെ താരതമ്യം ചെയ്താല്‍ ഒരു ലക്ഷം രൂപ കൂടുതലാണ് ക്രെറ്റ N ലൈനിനെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.നിലവില്‍ 11 ലക്ഷം മുതല്‍ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
Hyundai Creta N Line India Launch Date Confirmed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."