കുന്നത്തുനാടില്‍ പനിയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നു
കാക്കനാട്: പഞ്ചായത്തിലെ പറക്കോട് ,എരുമേലി, മൂണെലിമുകള് ഭാഗങ്ങളില്‍ വ്യാപകമായി പനിയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നു. ഇരുപത്തിയഞ്ച് പേര്‍ക്ക് മഞ്ഞപിത്തവും കുട്ടികള്‍ ഉള്‍പ്പെടെ നൂറ്റിയന്പത് പേര്‍ക്ക് പനിയും സ്ഥിതികരിച്ചിട്ടുï്. ഇവര്‍ പഴങ്ങനാട്ടിലേയും എറണാകുളത്തേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വി ശശിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്ദോഗസ്ഥര്‍, ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് വേï നിര്‍ദേശങ്ങള്‍ നല്‍കുകയും കുടിവെള്ളത്തിനുപയോഗിക്കുന്ന കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ചു കാക്കനാട് ലാബില്‍ ടെസ്റ്റിനയക്കുകയും ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിനോയി, സതീശന് വാര്‍ഡ് മെമ്പര്‍മാരായ എന്‍.വി രാജപ്പന്, എ.വി യാക്കോബ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉïായിരുന്നു.
വരും ദിവസങ്ങളില്‍ എല്ലാം ഈ പ്രദേശങ്ങളിലും മറ്റും കൂടുതല്‍ മെഡിക്കല്‍ ടീം ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ക്യാപുകള്‍ സംഘടിപ്പിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കൂടാതെ കുമാരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറാണ് ഉള്ളതെന്നും, ആരോഗ്യ പരിപാലനവും മറ്റുമായ കാരൃങ്ങള്‍ക്ക് പോകുന്നതിനാല്‍ പല ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല എന്നും നാട്ടുകാര്‍ സാക്ഷ്യപെടുത്തുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ സൗകര്യം വേണമെന്നുള്ള കാര്യം വര്‍ഷങ്ങളായി ആവശ്യപെടുന്നതാണെന്നും മിനിമം രï് ഡോക്ടര്‍മാരെയെങ്കിലും നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."