ഹിന്ദി അധ്യാപകരുടെ പ്രമോഷന്: സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്
നെടുമ്പാശ്ശേരി: ഹിന്ദി അധ്യാപകരുടെ പ്രമോഷന് സാധ്യത ഇല്ലാതാക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദി അധ്യാപക മഞ്ച് ( എച്ച്.എ.എം) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൂരിപക്ഷം ഹിന്ദി അധ്യാപകരും കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന എല്‍.റ്റി.റ്റി.സിയോ, ഡി.എല്‍.ഇ.ഡിയോ അധ്യാപന യോഗ്യത നേടിയവരാണ്. എന്നാല്‍ അത്തരം യോഗ്യത നേടിയവരെ മുന്‍പ് ഹെഡ്മാസ്റ്റര്, പ്രിന്‍സിപ്പല്‍ പ്രമോഷനുകള്‍ക്ക് പരിഗണിച്ചിരുന്നില്ല. ദീര്‍ഘനാളത്തെ സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായാണ് 2013 ഫെബ്രുവരി 11ന് എല്‍.റ്റി.റ്റി.സി, ഡി.എല്‍.ഇ.ഡി. കോഴ്സുകളെയും ബി.എഡ് കോഴ്സിന് തുല്യമായി പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കേരളത്തിലെ ഭൂരിഭാഗം ഹിന്ദി അധ്യാപകര്‍ക്കും സ്ഥാനക്കയറ്റത്തിന് സഹായമാകുന്ന ഉത്തരവായിരുന്നു അത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കി കൊï് ഓഗസ്റ്റ് ഒന്നിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായത്. ഇത് ഹിന്ദി അധ്യാപകരുടെ പ്രമോഷന് സാധ്യത ഇല്ലാതാക്കിയതായി യോഗം ചൂïിക്കാട്ടി. സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഹിന്ദി അധ്യാപകരെ അവഗണിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."