HOME
DETAILS

ഇനി ഉച്ചയൂണ്‍ ചൂടോടെ മേശപ്പുറത്തെത്തും, സ്റ്റീല്‍ പാത്രങ്ങളില്‍ ഭദ്രമായി; സജ്ജമാകുന്നൂ കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

  
backup
February 27 2024 | 04:02 AM

kudumbashrees-lunch-bell-food-project

ഇനി ഉച്ചയൂണ്‍ ചൂടോടെ മേശപ്പുറത്തെത്തും, സ്റ്റീല്‍ പാത്രങ്ങളില്‍ ഭദ്രമായി; സജ്ജമാകുന്നൂ കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

തിരുവനന്തപുരം: ഉച്ചയൂണ്‍ മേശപ്പുറത്തെത്തിക്കാനുള്ള സംവിധാനവുമായി കുടംബശ്രീ. മിതമായ നിരക്കിലുള്ള ഊണാണ് കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കുടുംബശ്രീ ഓണ്‍ലൈന്‍ ആപ്പായ 'പോക്കറ്റ് മാര്‍ട്ട്' വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക.

തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.

കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് വിതരണവും. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ച ശേഷം പാത്രങ്ങള്‍ പിന്നീട് മടക്കി വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങുന്നത്. പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണമായിരിക്കും നല്‍കുക. വൃത്തിയോടെ രുചികരവും ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉച്ച ഭക്ഷണം നല്‍കുന്നുവെന്നതാണ് മെച്ചമെന്നു കുടുംബശ്രീ പറയുന്നു. ഭക്ഷണ വിതരണത്തില്‍ പ്രാവീണ്യമുള്ള ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരിക്കും അടുക്കള പ്രവര്‍ത്തിക്കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവര്‍ത്തനം.

ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാന്‍ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏല്‍പ്പിക്കും. ടു വീലര്‍ സ്വന്തമായുള്ള ലൈസന്‍സുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.

ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയില്‍ കേരള ഊണിനു പുറമെ നോര്‍ത്ത് ഇന്ത്യന്‍ ഉച്ച ഭക്ഷണം, ജീവിതശൈലീ രോഗത്തിനു മുന്‍കരുതലായി ഡയറ്ററി ലഞ്ച്, നാരുകള്‍ കൂടുതല്‍ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago