തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന്
അലനല്ലൂര്‍: തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ധൈര്യം കാണിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ല ജ.സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം. എന്‍.ഡി.എഫ് ആര്.എസ്.എസ് പോലുളള വര്‍ഗീയ ശക്തികളെ വെച്ച് പൊറുപ്പിക്കുന്നത് മതേതരത്വത്തിന് ഭീക്ഷണിയാണെന്നും അദ്ധേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് അലനല്ലൂര്‍ മേഖല സംഘടിപ്പിച്ച ഫ്രീഡം സ്ക്വയറില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
എസ്.വൈ.എസ് മണ്ഡലം ജ.സെക്രട്ടറി സംസം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി അധ്യക്ഷനായി, സി. മുഹമ്മദ്കുട്ടി ഫൈസി, ഹബീബുല്ല അന്‍സാരി, റഷീദ് ആലായന്‍, രാമകൃഷ്ണന് മാസ്റ്റര്‍, നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് പ്രസംഗിച്ചു. എം.കെ. ഹനീഫ ഫൈസി, എം.കെ. അബ്ബാസ് ഫൈസി, ടി.എ. റസാഖ് മാസ്റ്റര്‍, ടി. മുഹമ്മദുണ്ണി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, മനാഫ് കോട്ടോപ്പാടം, എ.കെ. ലബീബ് അലനല്ലൂര്‍, ഒ.എം. ഇസ്ഹാഖ് പടുവില്‍ സംബന്ധിച്ചു. വി.ടി അബ്ദുല്‍ ഖാദര്‍ സ്വാഗതവും ബാബുമാസ്റ്റര്‍ ആലായന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."