സിദ്ധാര്‍ഥന്റെ മരണം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി
സിദ്ധാര്‍ഥന്റെ മരണം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നഫീസ് (24) ആലപ്പുഴ സ്വദേശി അഭി (23) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായരുടെ എണ്ണം 20 ആയി. മര്‍ദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് പ്രതികള്‍.
സിദ്ധാര്‍ഥന്റെ മരണത്തില്‍ തുടരന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തീരുമാനം. നേരത്തെ കേസ് അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി പിതാവ് ജയപ്രകാശ് പറഞ്ഞിരുന്നു.
അതേസമയം സിദ്ധാര്‍ദ്ധന്റെ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരപ്പന്തലിലെത്തി രാഹുല്‍ മാങ്കൂട്ടത്തിലിനും ജെബി മേത്തര്‍ എംപിക്കും അലോഷ്യസ് സേവ്യറിനും നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വിഡി സതീശന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."