കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ഭാര്യയും, മകനും കൂട്ടുനിന്നു; എഫ്.ഐ.ആർ
കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ഭാര്യയും, മകനും കൂട്ടുനിന്നു; എഫ്.ഐ.ആർ
ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശിവിനെയും, മുത്തച്ഛന് വിജയനെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് വിജയനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നശേഷം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, വിഷ്ണു, കൊല്ലപ്പെട്ട വിജയന് എന്നിവരാണ് പ്രതികള്‍. 2016ല്‍ നടന്ന കൊലപാതകം ആഭിചാര ക്രിയകളുടെ ഭാഗമാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
കയ്യിലിരുന്ന കുഞ്ഞിന്റെ കാലില്‍ വിജയന് പിടിച്ച് വെക്കുകയും നീതീഷ് മൂക്കും വായും പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിടുകയാണുണ്ടായത്.
വിജയനെയും, നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കും എതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."