HOME
DETAILS
MAL
സംസ്ഥാന ബജറ്റ് 15ന്; സഭാ സമ്മേളനം എട്ടിന് തുടങ്ങും
backup
January 02 2021 | 03:01 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു.
ജനുവരി എട്ട് മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിനുള്ള ശുപാര്‍ശ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചു.
ഈ മാസം പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആഴ്ചകള്‍ക്കു മുന്നേ തുടങ്ങിയിരുന്നു.
കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് എന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."