കുലം മുടിയുന്ന അട്ടപ്പാടി ആദിവാസികള്‍
അട്ടപ്പാടിയിലെ ആദിവാസികള്‍ സ്വന്തം ഭൂമിക്കായി ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. ഇവരുടെ ഭൂമി പാട്ടത്തിനെടുത്തു പിന്നീട് വ്യാജരേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കുകയാണ് ഭൂമാഫിയ. ഇതിനുവേണ്ടി വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നു. മൂന്നാര്‍ പട്ടയം പോലെ വ്യാജരേഖകള്‍ ചമച്ച് അട്ടപ്പാടി പട്ടയമുണ്ടാക്കാന്‍ വനം, പൊലിസ്, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയുമുണ്ട്. ഭൂമി പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തട്ടിയെടുക്കുകയും ആദിവാസികളെ പെരുവഴിയിലാക്കുകയും ചെയ്യുന്നതിനെതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. പൊതു പ്രവര്‍ത്തകരെ വിലയ്‌ക്കെടുത്ത് നിശബ്ദരാക്കുന്ന സാഹചര്യവും അട്ടപ്പാടിയിലുണ്ട്.
പരമ്പരാഗതമായി കൈവശംവെച്ച് അനുഭവിച്ചുപോരുന്ന ആദിവാസി ഭൂമിയില്‍ ഒരു സ്വകാര്യ ട്രസ്റ്റ് ഔഷധകൃഷിയുടെ പേരില്‍ ഭൂമിപൂജ നടത്തി ഭൂമി സ്വന്തമാക്കാന്‍ ശ്രമം നടത്തിയതിനെതിരേ പ്രതികരിച്ച വട്ടുലക്കിയിലെ ചൊറിയ മൂപ്പനെയും മകന്‍ വി.എസ് മുരുകനെയും ഷോളയൂര്‍ പൊലിസ് അതിരാവിലെ ഊരിലെത്തി കൊടുംകുറ്റവാളികളെയെന്ന പോലെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്ന് ഊരുകളുടെ മൂപ്പനായ ചൊറിയ മൂപ്പന്‍ 1,300 ഏക്കര്‍ ആദിവാസി ഭൂമിയുടെ മേല്‍നോട്ടക്കാരനുമാണ്. ഇതൊന്നും പരിഗണിക്കാതെ സ്വകാര്യ ട്രസ്റ്റ് ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ആദിവാസി സമൂഹത്തെ കുടിയിറക്കി അട്ടപ്പാടിയില്‍ പുതിയൊരു അധിനിവേശത്തിനു തയാറെടുക്കുന്നതിന്റെ ആദ്യ സൂചനയാണിത്. ജാമ്യം ലഭിച്ചെങ്കിലും സ്വന്തം ഊരില്‍ പ്രവേശിക്കുന്നതിന് ഇവര്‍ക്ക് ഒരുമാസത്തെ വിലക്കുണ്ട്.
അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍
ഭൂമി അന്യാധീനപ്പെടല്‍ അടക്കമുള്ള ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ''അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍'' (എ.എ.സി) എന്ന സംഘടനയുടെ വൈസ് ചെയര്‍മാനാണ് മുരുകന്‍. മൂന്ന് വര്‍ഷം മുമ്പ് മുക്കാലിയില്‍ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എ.എ.സി രൂപീകരിക്കപ്പെട്ടത്. ഊരുമൂപ്പന്‍ എന്ന നിലയില്‍ ഊരിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നയാളായ ചൊറിയ മൂപ്പന്‍ ദീര്‍ഘകാലം സി.പി.ഐയുടെ ആദിവാസി സംഘടനയായ ആദിവാസി മഹാസഭയുടെ പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു. അട്ടപ്പാടിയിലെ പൊതുഔദ്യോഗിക രംഗങ്ങളില്‍ ഇരുവരും സുപരിചിതരാണ്.
ഭൂമി തങ്ങളുടേതെന്ന് സ്വകാര്യ ട്രസ്റ്റ്
ചൊറിയ മൂപ്പനുള്‍പ്പെടെയുള്ള ആദിവാസികളുടേതായിരുന്ന വട്ടുലക്കിയിലെ 55 ഏക്കര്‍ ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരേയുള്ള ചെറുത്തുനില്‍പിന് നേതൃത്വം കൊടുത്തവരെ കേസില്‍ കുടുക്കാനുള്ള പദ്ധതിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദ്യാധിരാജ വിദ്യാസമാജം എന്ന ട്രസ്റ്റാണ് ഈ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നത്. കേരള ചീഫ് സെക്രട്ടറി ആയിരുന്ന ആര്‍.രാമചന്ദ്രന്‍ നായരുടേതാണ് ഈ ട്രസ്റ്റ്.
വട്ടുലക്കി മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി നൂറേക്കറോളം ഭൂമി ഈ ട്രസ്റ്റിന്റെ പേരിലുണ്ട്. 198283 കാലത്ത് കൈവശപ്പെടുത്തിയതാണ് ഈ ഭൂമി എന്നാണ് ട്രസ്റ്റിന്റെ അവകാശവാദം. 1975ലെ ആദിവാസി ഭൂമി (അന്യാധീനപ്പെടല്‍ തടയലും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ച് കൊടുക്കലും) നിയമത്തിന്റെ മുന്‍കാലപ്രാബല്യ വ്യവസ്ഥയനുസരിച്ച് ഇക്കാലത്ത് അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധവും അസാധുവുമാണ്.
മൂത്രമൊഴിക്കാന്‍ പോലും അനുവദിക്കാതെ അറസ്റ്റ്
ഓഗസ്റ്റ് എട്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഷോളയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു വനിതാ കോണ്‍സ്റ്റബിളടക്കം രണ്ട് ജീപ്പുകളില്‍ പൊലിസ് വട്ടുലക്കി ഊരില്‍ എത്തിയത്. ഈ സമയം തൊഴുത്തില്‍ ചാണകം വാരുകയായിരുന്നു മൂപ്പന്‍. ഇവര്‍ക്ക് 15 പശുക്കളുണ്ട്. മുരുകന്‍ ഉറക്കിലായിരുന്നു. മൂപ്പനെ വിളിച്ചുവരുത്തി മുരുകനെ വിളിക്കാന്‍ പൊലിസ് ആവശ്യപ്പെട്ടു.
മുരുകന്റെ മകന്‍ രാജീവനോട് മൂപ്പന്‍ പറഞ്ഞതനുസരിച്ച് അവന്‍ മുരുകനെ വിളിച്ചുണര്‍ത്തി പൊലിസ് വന്ന കാര്യം പറഞ്ഞു. ഉറക്കപ്പായില്‍ നിന്ന് വന്ന മുരുകനോട് ജീപ്പില്‍ കയറാന്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. മൂത്രം ഒഴിക്കണമെന്നും മുഖം കഴുകണമെന്നുമുള്ള അയാളുടെ ആവശ്യം ചെവിക്കൊള്ളാന്‍ പൊലിസ് തയാറായില്ല. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും എന്താണ് കാര്യമെന്നും അറിയാതെ എങ്ങനെ വരുമെന്നു ചോദിച്ച മുരുകനെ പൊലിസ് ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. 10 മണിക്ക് താന്‍ സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്ന് മുരുകന്‍ പറഞ്ഞത് പൊലിസ് ഗൗനിച്ചില്ല. അയാളെയും അച്ഛനെയും ജീപ്പിലേക്ക് ഉന്തിക്കയറ്റാന്‍ പൊലിസ് ശ്രമിച്ചു. ബലപ്രയോഗവും ചെറുത്തുനില്‍പും ഭീകരാന്തരീക്ഷം ഉണ്ടാക്കി.
ഇതു കണ്ട് അടുത്തു ചെന്ന ഭാര്യയെ പൊലിസ് വലിച്ചുമാറ്റി. ബലപ്രയോഗത്തിനിടയില്‍ മുരുകന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തെറിച്ചുപോയത് ഒരു പൊലിസുകാരന്‍ കൈക്കലാക്കി. മുരുകന്‍ അത് പിടിച്ചുവാങ്ങി മകന്‍ രാജീവന് കൈമാറി. രാജീവന്‍ അതില്‍ ബലപ്രയോഗത്തിന്റെ വിഡിയോ എടുത്തു. ഒരു പൊലിസുകാരന്‍ അതിനിടയില്‍ ആ കുട്ടിയുടെ ചെവിട്ടത്തടിച്ചു. എന്തിനാണ് കൊണ്ടുപോകുന്നതെന്ന് ബന്ധുക്കളോടും പൊലിസ് പറഞ്ഞില്ല. ഇരുവരെയും ജീപ്പില്‍ വലിച്ചുകയറ്റി പൊലിസ് സംഘം ഊരില്‍ നിന്ന് പോയി. പിന്നീട് തങ്ങളെ വിലങ്ങുവെച്ചതായി മുരുകന്‍ പറഞ്ഞു. രാജീവന്‍ എടുത്ത പൊലിസ് അതിക്രമത്തിന്റെ വിഡിയോയിലൂടെയാണ് സംഭവം തല്‍ക്ഷണം പുറത്തായത്. ഇങ്ങനെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കൈയേറി ഭൂമിപൂജ
വിവാദഭൂമിയില്‍ 55 ഏക്കര്‍ തങ്ങളുടെ പൂര്‍വികരുടേതാണെന്ന് മുരുകനും കുടുംബവും അടുത്തിടെ റീസര്‍വേക്കായി വന്ന ട്രൈബല്‍ താലൂക്ക് ഉദ്യോഗസ്ഥരില്‍ നിന്നാണ് അറിഞ്ഞത്. ഈവര്‍ഷം ഫെബ്രുവരിയിലാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്ഥാപിച്ചത്. പരിശോധനയില്‍ ഈ ഭൂമിയുടെ അടിയാധാരം വട്ടുലക്കി ഊരിലെ രവികുമാറിന്റെ മുത്തച്ഛന്റെ പേരിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവര്‍ രേഖകള്‍ ശേഖരിച്ച് നിയമനടപടികളിലേക്ക് കടക്കാനുള്ള ശ്രമം തുടങ്ങി. 1975ലെ കേരള ആദിവാസി ഭൂമി (കൈമാറ്റം തടയല്‍, അന്യാധീനപ്പെട്ട ഭുമി പുനഃസ്ഥാപിക്കല്‍) നിയമം അനുസരിച്ച് അടിയാധാരത്തില്‍ പേരുള്ളവര്‍ക്കാണ് ആദിവാസി ഭൂമിയുടെ ഉടമസ്ഥാവകാശം.
അങ്ങനെയിരിക്കെയാണ് ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) എന്ന എന്‍.ജി.ഒ ഈ ഭൂമിയില്‍ അവകാശമുന്നയിച്ചു രംഗത്തുവരുന്നത്. ഏപ്രില്‍ 23ന് എച്ച്.ആര്‍.ഡി.എസ് തൊഴിലാളികള്‍ ജെ.സി.ബിയും മറ്റും കൊണ്ടുവന്ന് ഈ ഭൂമി വൃത്തിയാക്കി. പിന്നാലെ 27ന് ഇവര്‍ ഭൂമിപൂജ നടത്താന്‍ പൂജാരിയും സന്നാഹങ്ങളുമായി എത്തി. ഇത് ആദിവാസികള്‍ തടസപ്പെടുത്തി.
ആദിവാസി ജനസംഖ്യ കുറയുന്നു
രാഷ്ട്രീയക്കാര്‍ അട്ടപ്പാടിയില്‍ പിടിമുറുക്കിയതാണ് ആദിവാസികളുടെ ദുരിതം വര്‍ധിക്കാന്‍ കാരണമെന്നാണ് മുരുകന്‍ പറയുന്നത്. നഷ്ടപ്പെട്ട ആദിവാസിഭൂമികള്‍ തിരിച്ചുനല്‍കണം. അതിനുള്ള നടപടികള്‍ വേണം. പാരമ്പര്യ ജീവിതരീതി തിരിച്ചുകിട്ടിയാലേ ആദിവാസികള്‍ രക്ഷപ്പെടുകയുള്ളൂ. ഇപ്പോഴുള്ള ശിശുമരണങ്ങള്‍ വംശഹത്യക്ക് വഴിവെക്കും. അട്ടപ്പാടിയിലെ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലാണ്. സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം ഉള്ള ഭൂമിയില്‍ ആദിവാസികള്‍ക്ക് കൃഷി ചെയ്ത് ജീവിക്കാന്‍ സൗകര്യമൊരുക്കണം. പല ഊരുകളിലും ആദിവാസികള്‍ക്ക് മദ്യം നല്‍കി അബോധാവസ്ഥയിലാക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ഇതിനൊരു അറുതിയുണ്ടാകണം. എന്നാല്‍ മാത്രമേ അട്ടപ്പാടി നന്നാവുകയുള്ളൂ. വര്‍ഷംതോറും ആദിവാസികളുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ആദിവാസികള്‍ ക്രമേണ ഇല്ലാതാവും.
ട്രൈബല്‍ ആശുപത്രിയുടെ ഗതി
അട്ടപ്പാടിയുടെ ആരോഗ്യം കാക്കാന്‍ 2007ലാണ് സര്‍ക്കാര്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ആരംഭിച്ചത്. എന്നാല്‍ 14 വര്‍ഷത്തിനിപ്പുറവും ഇത് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും കോയമ്പത്തൂരിലെ ആശുപത്രികളിലേക്കും രോഗികളെ പറഞ്ഞുവിടുന്ന ഒരു 'റഫറല്‍' ആശുപത്രിയായി തുടരുകയാണ്.
ആവശ്യത്തിന് ജീവനക്കാരോ തസ്തികകളോ സൗകര്യങ്ങളോ കോട്ടത്തറയില്‍ ഇല്ല. കുട്ടികള്‍ക്കുള്ള ഐ.സി.യു, റേഡിയോളജിസ്റ്റ്, വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം.
ഗോത്രബന്ധു, ഗോത്രസാരഥി, ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍, വിമുക്തി, ജനനി രക്ഷ, ഭക്ഷ്യസഹായ പദ്ധതി, കമ്യൂണിറ്റി കിച്ചണ്‍, പുനര്‍ജനി, വാത്സല്യ സ്പര്‍ശം തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര പദ്ധതികള്‍ അട്ടപ്പാടിക്കായി വിവിധ സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി ഓരോ വര്‍ഷവും ആയിരക്കണക്കിന് കോടി രൂപ വകയിരുത്തുന്നുമുണ്ട്. എന്നാല്‍ പദ്ധതികളില്‍ പലതും പാതിവഴിയില്‍ അകാലചരമം പ്രാപിക്കുന്നു.
അധിനിവേശത്തിന്റെ തുടക്കം
1940കള്‍ വരെ അട്ടപ്പാടി ആദിവാസികളുടെ മാത്രമായ സ്വതന്ത്ര രാജ്യമായിരുന്നു. 1947ലെ സര്‍വേയില്‍ 10,000 ആദിവാസികളും 200ല്‍ താഴെ മറ്റുള്ളവരുമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ബ്രിട്ടിഷ് കൊളോണിയല്‍ കാലത്ത് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന അട്ടപ്പാടിക്കുമേല്‍ മൂന്നു നായര്‍ കുടുംബങ്ങള്‍ ജന്മാവകാശം ഉറപ്പിച്ചു. ഇങ്ങനെ അധിനിവേശം നടത്തിയവരിലൊരാളാണ് മണ്ണാര്‍ക്കാട് മൂപ്പില്‍ നായര്‍. ഈ ജന്മിയാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നല്‍കിയത്. മൂപ്പില്‍ നായരുമായി ധാരണയിലെത്തിയാണ് ബ്രിട്ടിഷുകാര്‍ പ്ലാന്റേഷനുകള്‍ തുടങ്ങിയത്.
സംസ്ഥാന രൂപീകരണത്തിനുശേഷം 1964ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസിഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി. സര്‍വേക്കുശേഷവും അധികാരികള്‍ ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശരേഖ നല്‍കിയില്ല. സ്വന്തം ഭൂമി അടയാളപ്പെടുത്തിയ രേഖയില്ലാത്തതാണ് ഇക്കാലത്ത് ഭൂമി കൈയേറ്റത്തിന് കാരണമായത്. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 1977ല്‍ നടത്തിയ സര്‍വേയില്‍ 1966 മുതല്‍ 70 വരെ നടന്ന ഭൂമികൈയേറ്റമാണ് അന്വേഷിച്ചത്. ഇക്കാലത്ത് മാത്രം അട്ടപ്പാടിയില്‍ 546 കുടുംബങ്ങളുടെ 9,859 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി.
സര്‍ക്കാര്‍ ഭൂമാഫിയയുടെ കൂടെ
അട്ടപ്പാടിയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ആദിവാസിഭൂമി സംരക്ഷിക്കുന്നതിനുളള നിയമനിര്‍മാണവും കേരള നിയമസഭ നടത്തിയിരുന്നു. 1975ല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിന് നിയമസഭ നിയമം പാസാക്കിയെങ്കിലും നടപ്പാക്കിയില്ല. ഈ നിയമം അനുസരിച്ച് 1960ന് ശേഷം അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കണം. നിയമം പാസാക്കിയാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് 1999ല്‍ പുതിയ നിയമം നിയമസഭ പാസാക്കിയെടുത്തത്. ഇതുപ്രകാരം രണ്ടര ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് കൈയേറ്റക്കാരില്‍നിന്ന് അതേ ഭൂമി തിരിച്ചുപിടിച്ചു നല്‍കും. രണ്ടര ഹെക്ടറില്‍ കുറവ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കണമെന്നും നിയമം നിര്‍ദേശിച്ചു. ഇത് നടപ്പാക്കാന്‍ സുപ്രിംകോടതി നല്‍കിയ അവസാന തീയതിയും കഴിഞ്ഞു. എന്നാല്‍ അന്യാധീനപ്പെട്ട ഒരിഞ്ചു ഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭൂമി അന്യാധീനപ്പെട്ട ചില ആദിവാസി കുടുംബങ്ങള്‍ സുപ്രിംകോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.
1999ലെ നിയമം അനുസരിച്ച് 1986നു ശേഷം ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആര്‍ക്കും നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്‌ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസിഭൂമി വ്യാപകമായി കൈയേറുന്നു.
പുതിയ കൈയേറ്റങ്ങള്‍
ഇപ്പോള്‍ നടക്കുന്ന ഭൂമികൈയേറ്റം അട്ടപ്പാടിയില്‍ റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനാണ്. ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മാണം സജീവമായി നടക്കുന്നുണ്ട്. റവന്യൂ, വനം, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ട് നിര്‍മാണം. അഗളി പഞ്ചായത്തിലെ വീരന്നൂരില്‍ ആദിവാസി ഊരിനടുത്ത് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മല്ലീശ്വരം ക്ഷേത്രമുറ്റത്താണ് ചെമ്മണൂര്‍ റിസോര്‍ട്ട്. ഇടിഞ്ഞമലയിലും വടക്കോട്ടത്തറയിലും താവളത്തും ആദിവാസി കോളനിക്കരികില്‍ റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നു. ഷോളയൂര്‍ പഞ്ചായത്തില്‍ വരഗംപാടിയും വയലൂരും ബോഡിശാലയിലും റിസോര്‍ട്ടുകളുണ്ട്. പുതൂര്‍ പഞ്ചായത്തിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയെല്ലാം ആദിവാസിഭൂമി കൈയേറിയാണ് നിര്‍മാണം നടക്കുന്നതെന്നതില്‍ തര്‍ക്കമില്ല.
മണ്ണാര്‍ക്കാട് താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ ഷോളയൂര്‍ പഞ്ചായത്തില്‍ അടുത്ത കാലത്ത് നടന്ന ഭൂമി കൈയേറ്റത്തിന്റെ ആധാരരേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണ ആധാരം എഴുതുന്നത് മലയാള ഭാഷയിലാണ്. എന്നാല്‍ ഈ ആധാരം തയാറാക്കിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. കുറെ ഭാഗം ടൈപ്പ് ചെയ്യുകയും കുറെഭാഗം കൈയെഴുത്തുമാണ്. ചിന്നമൂപ്പന്‍ എന്ന ആദിവാസിയുടെ ഭൂമിയാണ് വ്യാജ ആധാരം ചമച്ച് കൈയേറിയിരിക്കുന്നത്. 2009ലാണ് ആദ്യം വ്യാജ ആധാരം ഉണ്ടാക്കിയത്.

നഞ്ചിയമ്മയുടെ ഭൂമിയും ഭൂമാഫിയ കൈയേറി
ഭൂമാഫിയ കൈയേറിയതില്‍ അട്ടപ്പാടിയുടെ പാട്ടുകാരി നഞ്ചിയമ്മയുടെ ഭൂമിയും. അഗളി വില്ലേജില്‍ തന്റെ നാലേക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി ചൂണ്ടിക്കാണിച്ച് നഞ്ചിയമ്മയും ഗൂളിക്കടവിലെ നാഗനും (നഞ്ചിയമ്മയുടെ ഭര്‍ത്താവ് നഞ്ചന്റെ പിതാവ്) പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ടി.എല്‍.എ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടികള്‍ക്കായി വിശദമായ പരിശോധന നടത്തിയതില്‍ അഗളി വല്ലേജില്‍ 4.81 ഏക്കര്‍ ഭൂമി ആദിവാസിയായ നാഗനില്‍ നിന്നും ആദിവാസിയല്ലാത്ത കന്തന്‍ ബോയന് കൈമാറ്റം ചെയ്തുവെന്നാണ് പ്രമാണം.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ച് ഒന്നിന് പുറത്തിറക്കിയ, മുഖ്യമന്ത്രി പിണറായി വിജയന്‍ ആമുഖ വിവരണം നല്‍കിയ ആദിവാസി ഭാഷയിലുള്ള പ്രമോഷന്‍ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ അസ്സല്‍ രേഖകളും നഞ്ചിയമ്മ അട്ടപ്പാടി ട്രൈബല്‍ തഹസില്‍ദാര്‍ക്ക് നല്‍കിയിട്ടുണ്ട്. നഞ്ചിയമ്മയുടെ കുടുംബഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഗളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും രേഖകള്‍ പരിശോധിക്കാനും നഞ്ചിയമ്മയുടെ പരാതി കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുവരെ ആ പരാതിയിലും നടപടിയുണ്ടായിട്ടില്ല. നഞ്ചിയമ്മയുടെ ഭര്‍ത്താവ് 2013ല്‍ മരിച്ചെങ്കിലും ആക്രമിച്ചുവെന്നാരോപിച്ച് ഭൂമാഫിയ അദ്ദേഹത്തിനെതിരേ പൊലിസിലും ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."