HOME
DETAILS

മുടങ്ങിക്കിടന്ന 150 മെഗാവാട്ടിന്റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എസ്.ഇ.ബി

  
backup
January 04 2021 | 10:01 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-150-%e0%b4%ae%e0%b5%86%e0%b4%97%e0%b4%be%e0%b4%b5%e0%b4%be


തൊടുപുഴ: മുടങ്ങിക്കിടന്ന 150 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.
പത്തു വര്‍ഷത്തിലേറെയായി നിയമ സാങ്കേതിക കരാര്‍ തടസങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്ന പദ്ധതികളാണ് പുതിയ കരാര്‍ നല്‍കി പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തു ചേര്‍ന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.
60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ പദ്ധതി, 6 മെഗാവട്ടിന്റെ ചാത്തന്‍കോട്ടുനട, 24 മെഗാവാട്ടിന്റെ ഭൂതത്താന്‍കെട്ട്, 24 മെഗാവാട്ടിന്റെ പെരിങ്ങല്‍കുത്ത് ഉള്‍പ്പടെയുള്ള പദ്ധതികളാണ് പൂര്‍ത്തീകരിക്കുന്നത്. പുതുതായി 150 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൂടി കേരളത്തില്‍ ലഭിക്കുമ്പോള്‍ അത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന് കരുത്തു പകരുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍.
സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തിന്റെ വാണിജ്യ സാധ്യത റിപ്പോര്‍ട്ട് തയാറായി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) തയാറാക്കിയ റിപ്പോര്‍ട്ട് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (സി.ഇ.എ) യുടെ ക്ലിയറന്‍സിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
സി.ഇ.എയുടെ ക്ലിയറന്‍സ് ലഭിച്ചതിനു ശേഷം വൈദ്യുതി ബോര്‍ഡ് തുടര്‍ നടപടികള്‍ കൈക്കൊള്ളും. വൈദ്യുതി ബോര്‍ഡ്, ഇറിഗേഷന്‍, റവന്യൂ, വനം, ജിയോളജി അടക്കമുള്ള വകുപ്പുകളില്‍നിന്നും വിശദമായി ഡേറ്റ ശേഖരണം നടത്തി ഫീല്‍ഡ് വിസിറ്റ് അടക്കം നടത്തിയാണ് വാപ്‌കോസ് റിപ്പോര്‍ട്ട് തയാറാക്കിയത്. സി.ഇ.എ ക്ലിയറന്‍സ് അനുകൂലമാണെങ്കില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കും.
രണ്ടാം വൈദ്യുതി നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1560 മെഗാവാട്ടായി ഉയരും.
780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറ് മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.
രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്‍പാദനം 3.8 കോടി യൂനിറ്റ് വരെ ഉയര്‍ത്താം. മണ്‍സൂണ്‍ സീസണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കികളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും ഇടുക്കി എക്‌സ്‌റ്റെന്‍ഷന്‍ സ്‌ക്കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago