ജനാധിപത്യത്തെ കേന്ദ്ര സർക്കാർ വർഗീയവൽക്കരിക്കുന്നു: കെ. മുരളീധരൻ
കൊല്ലം
ജനാധിപത്യത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കെ. മുരളീധരൻ എം.പി.
കൊല്ലത്ത് നടന്ന ജൻ ജാഗരൺ അഭിയാൻ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് മത്സരങ്ങളെ മതങ്ങൾ തമ്മിലുള്ള പോരാട്ടമാക്കാനാണ് ശ്രമം.
ഹിന്ദുക്കളും അഹിന്ദുക്കളും തമ്മിലുള്ള മത്സരമാണ് ഉത്തർപ്രദേശിൽ നടക്കുന്നതെന്ന മോദിയുടെ പ്രസ്താവന ഇത് ശരിവെക്കുന്നു. ഭീകരമായ അവസ്ഥയിലേക്കാണ് കേന്ദ്രസർക്കാർ രാജ്യത്തെ കൊണ്ടുപോകുന്നത്. പല ബില്ലുകളും പ്രതിപക്ഷത്തിന്റെ എതിർപ്പുകളെപോലും അവഗണിച്ച് കേന്ദ്രസർക്കാർ നടപ്പാക്കുകയാണ്. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതും വിവാഹപ്രായം ഉയർത്തലും അതിന് ഉദാഹരണമാണ്. എകസിവിൽ കോഡിലേക്കുള്ള ആദ്യപടിയാണ് വിവാഹ പ്രായം ഉയർത്താനുള്ള നിയമം പാസാക്കുന്നത്. ഇതറിയാതെയാണ് പലരും ഇതിനെ പിന്തുണച്ച് മുന്നോട്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്ന് ബിനോയി വിശ്വം പറഞ്ഞത് യാഥാർഥ്യമാണ്. കേരളത്തിലെ സി.പി.എം ഇപ്പോഴും ഇത് മനസിലാക്കാതെ ഇരുട്ടിലാണെന്നും മുരളധീരൻ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."