HOME
DETAILS

നെയ്യാറ്റിന്‍കര തര്‍ക്ക ഭൂമി: മുഖ്യമന്ത്രിയുടെ  സഹായം തേടാന്‍ ബോബി ചെമ്മണ്ണൂര്‍

  
backup
January 04 2021 | 10:01 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95
 
 
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍. വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍  തീരുമാനിച്ചിട്ടുള്ളത്.  
സര്‍ക്കാര്‍ മുഖാന്തിരം ബോബി ഭൂമി നല്‍കിയാല്‍ സ്വീകരിക്കാമെന്നാണ് കുട്ടികളുടെ നിലപാട്. വസന്തയില്‍നിന്ന് വിലയ്ക്കു വാങ്ങിയ ഭൂമി രാജന്റെ മക്കള്‍ വേണ്ടെന്നു പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂര്‍ അടുത്ത നടപടിക്കൊരുങ്ങുന്നത്. ഭൂമി വാങ്ങി നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കുട്ടികള്‍ നിലപാട് എടുത്തതിനാല്‍ സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ ഭൂമി കൈമാറാനാണ് ബോബിയുടെ നീക്കം. മുഖ്യമന്ത്രിയെ നേരിട്ടു കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി. 
ബോബിയുടെ പുതിയ നീക്കത്തോട് അനുകൂല നിലപാടാണ് കുട്ടികള്‍ക്കും. കഴിഞ്ഞ ദിവസമാണ് നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ  3.5 സെന്റ് ഭൂമി ബോബി ചെമ്മണൂര്‍ വസന്തയില്‍നിന്നു വാങ്ങിയത്. 
കരാര്‍ രേഖകളുമായി രാജന്റെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികള്‍ സഹായം നിരസിച്ചത്. വസന്തയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ കൈവശമുളളതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്. 
എന്നാല്‍ പട്ടയമുള്ള ഭൂമിയാണ് ഇതെന്നും ആര്‍ക്കു വേണമെങ്കിലും വില്‍ക്കാമെന്നും വസന്ത പറഞ്ഞു. സുകുമാരന്‍ നായരുടെ പേരിലാണ് പട്ടയം. അത് സുഗന്ധി വാങ്ങി. സുഗന്ധിയില്‍ നിന്നാണ് താന്‍ വാങ്ങിയതെന്നും വസന്ത പറഞ്ഞു. 
മദ്യത്തെയും മയക്കുമരുന്ന് കച്ചവടത്തേയും എതിര്‍ത്തതു കൊണ്ടാണ് തന്നെ എതിര്‍ക്കുന്നതെന്നും വസന്ത പറഞ്ഞു. തന്നെ നാട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തുന്നു. ജീവനു ഭീഷണിയുള്ള സ്ഥിതിയാണ്. ഡി.ജി.പിക്ക് വരെ പരാതി നല്‍കിയെങ്കിലും നീതി കിട്ടിയില്ല. പട്ടയം ഒരാള്‍ക്കേ കിട്ടൂ. കാലാവധി കഴിഞ്ഞാല്‍ ക്രയവിക്രയം ചെയ്യാം. 
രാജന് കോളനിയില്‍ തന്നെ സ്വന്തമായി വീടും ഭൂമിയും ഉണ്ട്. തന്റെ ഭൂമി പുറമ്പോക്ക് ഭൂമിയാക്കി തീര്‍ക്കാന്‍ കോളനിയിലെ ഒരു വിഭാഗം ശ്രമിച്ചു. 
ഗുണ്ടായിസം കാട്ടി രാജന്‍ ഭൂമിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ 50,000 രൂപയാണ് അസ്വാന്‍സ് നല്‍കിയത്. എത്ര തുക വേണമെന്ന് കൃത്യമായി ആവശ്യപ്പട്ടില്ലെന്നും വസന്ത വ്യക്തമാക്കി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago