HOME
DETAILS
MAL
സ്വപ്നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം
backup
January 04 2021 | 10:01 AM
തിരുവനന്തപുരം: സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടാനായി സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലിസിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഐ.ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പി.ഡബ്ല്യുയു.സി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബി.കോം ബിരുദധാരിയെന്നായിരുന്നു.
മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.
2017ലാണ് സ്വപ്ന സര്‍ട്ടിഫിക്കറ്റ് നേടുന്നത്. പഞ്ചാബിലെ ദേവ് എജ്യുക്കേഷന്‍ ട്രസ്റ്റാണ് ഇതു തയാറാക്കിയത്. ഇടനിലക്കാരായത് തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എജ്യൂക്കേഷന്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനവും. ഈ സ്ഥാപനത്തില്‍ ബന്ധപ്പെട്ടാണ് സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തോളം രൂപയും നല്കി.
ഇവരാണ് പഞ്ചാബിലെ സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിനല്‍കിയത്. തൈക്കാട്ടെ സ്ഥാപനം പൂട്ടിപ്പോയി. അതിനാല്‍ ഉടമസ്ഥരെ കണ്ടെത്തിയിട്ടില്ല. കണ്ടെത്തി പ്രതിചേര്‍ക്കാനാണ് സി.ഐ. ഷാഫിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തിന്റെ നീക്കം.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ഇരുപതു ലക്ഷത്തോളം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. അതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ ഇന്നലെ അട്ടക്കുളങ്ങര ജയിലില്‍ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."