HOME
DETAILS
MAL
എം ശിവശങ്കറിനെ സര്‍വിസിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ
backup
January 04 2022 | 09:01 AM
തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വിസിലേക്ക് തിരിച്ചെടുക്കാന്‍ ശുപാര്‍ശ..
സസ്പെന്ഷന് കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ നല്കി. ശിപാര്‍ശയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. ഒന്നരവര്‍ഷം പുറത്തുനിന്നതിന് ശേഷമാണ് സര്‍വീസില്‍ തിരിച്ച് വരവിന് കളമൊരുങ്ങുന്നത്.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."