HOME
DETAILS
MAL
തര്‍ക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് വസന്തയുടെ അഭിഭാഷകര്‍
backup
January 05 2021 | 04:01 AM
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച ദമ്പതികള്‍ താമസിച്ചിരുന്ന ഭൂമി ലക്ഷം വീട് പദ്ധതി പ്രകാരം പട്ടയം നല്‍കിയതല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകരായ കെ.ജി വിജയകുമാര്‍, കെ.വി ശിവപ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭൂമി വസന്തയുടേതെന്നു തെളിയിക്കുന്ന വിലയാധാരത്തിന്റെയും നികുതി രസീതിന്റെയും പകര്‍പ്പുകള്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. 1989ല്‍ എല്‍.എ 889 എന്ന നമ്പരില്‍ സുകുമാരന്‍ നായര്‍ക്കാണ് ആദ്യം പട്ടയം ലഭിച്ചത്. പത്തുവര്‍ഷത്തിനു ശേഷം ഈ ഭൂമി 2001ല്‍ സുഗന്ധിക്കു വിലയാധാരമായി നല്‍കി. തുടര്‍ന്ന് 2006ലാണ് വസന്ത വിലയാധാരമായി വാങ്ങിയത്. 1999ലും രണ്ടു വസ്തുക്കള്‍ വാങ്ങി. അത് 2015ല്‍ ചെറുമകന് ഇഷ്ടദാനം നല്‍കി. ഇതെല്ലാം നിയമപരമായ കൈമാറ്റങ്ങളായിരുന്നു. നവമാധ്യമങ്ങളിലൂടെയും എട്ടുമണി ചര്‍ച്ചകളിലൂടെയും നടത്തുന്ന തെറ്റായ പ്രസ്താവനകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
വസന്ത വിലകൊടുത്തു വാങ്ങി മതിലുകെട്ടി അനുഭവിക്കുന്ന വസ്തുവില്‍ അക്രമം ഉണ്ടായപ്പോഴാണ് കോടതിയെ സമീപിച്ചത്. കോടതി പുറപ്പെടുവിച്ച വിധികളും ഉത്തരവുകളും നടപ്പാക്കാനാണ് പൊലിസെത്തിയത്. സത്യാവസ്ഥ മനസിലാക്കാതെ പ്രതികളുടെ വസ്തുവാണെന്നും തര്‍ക്ക വസ്തുവാണെന്നും പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരുടെയും ചില അഭിഭാഷകരുടെയും അപക്വമായ പെരുമാറ്റത്തില്‍ ദുഃഖമുണ്ട്. നിയമാനുസൃത രേഖകളുടെ അടിസ്ഥാനത്തില്‍ കേസ് നടത്തിയ അഭിഭാഷകരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച ന്യായാധിപനെയും കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ കമ്മിഷണറെയും അവരെ സഹായിക്കാന്‍ പോയ പൊലിസിനെയും വിമര്‍ശിക്കുന്നത് തെറ്റാണ്. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാര്‍ നിയമാനുസൃതമാണെന്നും അഭിഭാഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."