HOME
DETAILS

കൈവെട്ട് കേസ് പുരോഗതി വിശദ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

  
backup
January 05 2021 | 04:01 AM

%e0%b4%95%e0%b5%88%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf

 

ന്യൂഡല്‍ഹി: മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍.ഐ.എയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം വേണമെന്ന് എന്‍.ഐ.എ സുപ്രിംകോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ നടപടി ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
കേസിലെ അഞ്ചാംപ്രതിയായ നജീബിന് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയില്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐ.ജി അനില്‍ ശുക്ല സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കേസില്‍ ഒളിവിലായിരുന്ന ആറ് പ്രതികള്‍ക്കെതിരേ 2017 ജൂണ്‍ ഒന്നിന് ഫയല്‍ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപ്പോര്‍ട്ടില്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. മുന്നൂറുപേരെ വിചാരണ നടത്തുമ്പോള്‍ നടപടികള്‍ അനന്തമായി വൈകുമെന്നും അതുവരെ നജീബ് ജയിലില്‍ കഴിയണമെന്നാണോ എന്‍.ഐ.എയുടെ ആവശ്യമെന്ന് കോടതി ആരാഞ്ഞു. എത്ര സാക്ഷികളെയാണ് ഇനി വിസ്തരിക്കേണ്ടതെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
കേസിലെ അഞ്ചാം പ്രതിയായിരുന്ന നജീബിനെ 2015ലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയില്‍ നജീബിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ എന്‍.ഐ.എ നല്‍കിയ അപ്പീലില്‍ അതേവര്‍ഷം സുപ്രിംകോടതി ജാമ്യം സ്റ്റേ ചെയ്തു. ഇതേ തുടര്‍ന്ന് നജീബിനെ എന്‍.ഐ.എ. 2019-ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. നജീബിന്റെ ജാമ്യത്തിന് എതിരായ എന്‍.ഐ.എ ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  9 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  15 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  34 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago