HOME
DETAILS
MAL
കര്‍ഷക പ്രക്ഷോഭത്തിനൊപ്പം യോഗേന്ദ്ര യാദവും; ഏഴിന് ഡല്‍ഹി അതിര്‍ത്തികളില്‍ ട്രാക്ടര്‍ മാര്‍ച്ച്
backup
January 05 2021 | 12:01 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാട്ട രംഗത്തേക്ക് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും. ജനുവരി ഏഴിന് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയുടെ നാല് അതിര്‍ത്തികളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ജനുവരി 26ന് നടക്കുന്ന പ്രക്ഷോഭത്തിന്റെ ട്രയല്‍ മാത്രമായിരിക്കും ഇതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ വന്‍ പ്രക്ഷോഭമുണ്ടാകുമെന്ന് നേരത്തെ കര്‍ഷക സംഘടനാ നേതാക്കളും മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."