HOME
DETAILS

ഭൗതികവാദം: മുസ്‌ലിം സമീപനങ്ങളുടെ ആഗോള പ്രവണതകൾ

  
backup
January 06 2022 | 19:01 PM

8752563-54-2022

വെള്ളിപ്രഭാതം
ശുഐബുൽഹൈതമി

ഭീകരവാദത്തിന്റെ (Extremism) വകുപ്പിൽ ഉൾപ്പെടുത്തി 2014 മുതൽ നാസ്തികത (Atheism) രാജ്യദ്രോഹമാക്കിയ രാജ്യമാണ് സഉൗദി അറേബ്യ. മുഹമ്മദ് ബിൻ സൽമാൻ ആ രാജ്യത്തിനുമേൽ യൂറോപ്യർ ചാർത്തിയ അനാധുനിക മുദ്രകൾ ഓരോന്നോരോന്നായ് മായ്ച്ചുകളയാൻ രാജകുടുംബത്തിലെ വിമർശകരെ പോലും ആദൃശ്യരാക്കി, വിഷൻ 2030മായി മുന്നേറുമ്പോഴും നിരീശ്വരത്വപ്രചാരണം പിടിക്കപ്പെട്ടാൽ ദാക്ഷിണ്യം ഒരിറ്റുമില്ല അവിടെ. ചാട്ടവാറടി മുതൽ തലയറുക്കൽ വരെയാണ് ശിക്ഷ. അങ്ങനെയൊരു നിയമനിർമാണത്തിന് രാജഭരണകൂടത്തെ പ്രേരിപ്പിച്ചത് സഉൗദിയിൽ വിശേഷിച്ചും വികസ്വര അറബ് രാഷ്ട്രങ്ങളിൽ മൊത്തത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട മതവർജ്ജന വാർത്തകളുടെ ആധിക്യം തന്നെയായിരുന്നു. അന്താരാഷ്ട്ര സാമൂഹികഹിത വിശകലന ഏജൻസിയായ ഗാലപ്പ് ഇന്റർനാഷണൽ 2018ൽ നടത്തിയ സർവേ പ്രകാരം 19 % സഉൗദി പൗരന്മാർ മതമൊഴിവാക്കിയ (Unpracticing )വരും അവരിൽ തന്നെ 5% നാസ്തികതയിലേക്ക് എത്തിച്ചേർന്നവരുമാണ്. ASQA(ആസ്ത്രേലിയൻ വിദ്യാഭ്യാസ ഏജൻസി) യൂറോപ്പിൽ വിദ്യാഭ്യാസം ചെയ്യുന്ന സഉൗദിക്കാരായ 18 -24 വയസുകാർക്കിടയിൽ നടത്തിയ സർവേ പ്രകാരം 91% പേരും മുഹമ്മദ് ബിൻ സൽമാന് കീഴിൽ സഉൗദി ലിബറൽ ഇസ്‌ലാമിക് രാജ്യമാകട്ടെ എന്ന് പ്രത്യാശിക്കുകയായി. ഇത് സംബന്ധിച്ച് നാല് കാരണങ്ങളാണ് അവിടത്തെ പണ്ഡിതന്മാരും നിരീക്ഷകരും ആ രാജ്യത്തിന്റെ പുറത്തുനിന്ന് പങ്കുവെച്ചതായി കണ്ടത്.


ഒന്ന്: ഒരേസമയം, മുഹമ്മദ് ബിൻ സൽമാൻ മതനിരാസത്തിനെതിരേ നിയമനിർമാണം നടത്തുകയും രാജ്യത്ത് ലിബറൽ ജീവിത രീതികൾക്ക് പരവതാനി വിരിച്ച് കൊടുക്കുകയും ചെയ്യുന്നു. സത്യത്തിൽ, അദ്ദേഹം ഒരു യൂറോപ്യൻ നിർവചിത ആധുനികൻ അല്ല. 2030 ആവുമ്പോഴേക്കും ലോകത്തെ പത്തിലൊരു സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ സാമ്പ്രദായിക എണ്ണക്കച്ചവടത്തിനപ്പുറം വ്യവസായ വിനോദ സൗഹൃദരാജ്യമായി യൂറോപ്യർക്ക് മുമ്പിൽ സഉൗദിയെ ചമയിച്ച് നിർത്തലാണ് രാജകുമാരന്റെ ലക്ഷ്യം. സഉൗദിക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന തൊഴിൽ ഭേദഗതികൾ, ലിംഗാതീത അവസരസമത്വങ്ങൾ അഥവാ Liberalization and Openness എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മാറ്റങ്ങൾ തുടർച്ചയായ അവിടെ വരുന്നു. Fouz al- Otaibiയെ പോലുള്ള സഉൗദി ഫെമിനിസ്റ്റുകൾ ബാറിൽനിന്ന് മദ്യം നുണയുന്ന വിഡിയോ എയറിലിടുന്ന സമയത്ത് തന്നെയാണ് ആ സൗകര്യം ചെയ്തുകൊടുക്കുന്ന അതേ ഭരണകൂടം LGBTQകാംപയിനും എയ്തിസവും ഭരണകൂട വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത് എന്നതാണ് കൗതുകം. അതായത്: ജീവിതത്തിൽ പടിഞ്ഞാറൻ മൂല്യങ്ങൾ ചേർത്തുവയ്ക്കുന്നവർക്ക് മതനിരാസ പ്രവണതയെ ചെറുക്കാനാവില്ല. എന്ന് മാത്രമല്ല, അവരോടുള്ള ദേഷ്യം, മതം വിട്ട് പ്രകടിപ്പിക്കുന്ന രാഷ്ടീയം വളരുകയും ചെയ്യും. സാംസ്‌ക്കാരിക ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മൗലിക സംസ്‌ക്കാരങ്ങളേക്കാൾ വിസിബിലിറ്റി കൊടുത്ത് കൃത്രിമമായ സെമിസെക്യുലർ പരിവേഷം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ വിന എന്ന് അതിനെ വിശേഷിപ്പിക്കാം.
നാസ്തിക ധാർമികതയെ ആഗോള പ്രവണതയാക്കുന്നതിൽ കമ്യൂണിസത്തേക്കാൾ വിജയിച്ചത് കമ്യൂണിസത്തെ പോലും മറികടന്ന ലിബറലിസമാണന്ന് കണക്കുകൾ പറഞ്ഞുതരും. ഡെന്മാർക്ക്, ആസ്‌ത്രേലിയ, നോർവേ, ബെൽജിയം, എസ്റ്റോണിയ, ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ, ചൈന, ജപ്പാൻ, യു.കെ എന്നിങ്ങനെയാണ് നാസ്തികതയുടെ പെരുപ്പപ്പട്ടിക നീളുന്നത്. കമ്യൂണിസത്തിന് വളരാൻ ഭരണപങ്കാളിത്തം വേണമെങ്കിൽ ലിബറലിസം ഇരകളെ കണ്ടെത്തുന്നത് ദൈനംദിന ജീവിതത്തിൽ പരോക്ഷമായി ഇടപെട്ടുകൊണ്ടാണ്.


രണ്ട്: പശ്ചിമേഷ്യ കേന്ദ്രീകരിച്ച് നടന്ന മുല്ലപ്പൂ വിപ്ലവത്തിന് ശേഷമാണ് ഗൾഫ് മേഖലയിൽ മതനിരാസ പ്രവണത വർധിച്ചത് എന്ന നിരീക്ഷണമാണ് പലരും മുന്നോട്ടുവയ്ക്കുന്നത്. അതിന് പിറകിൽ രണ്ട് പ്രേരണകളുണ്ട്. ഒന്നാമതായി, വിപ്ലവാനന്തരം തങ്ങളുടെ രാജ്യത്തെ യുവാക്കളുടെ ചെറിയചെറിയ സംഗമങ്ങൾ പോലും ഭരണകൂടം സാകൂതം നിരീക്ഷിക്കാൻ തുടങ്ങി. ഭരണവിരുദ്ധ സംസാരങ്ങളും വിപ്ലവബോധവും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കിടയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സർക്കാർ അടിച്ചമർത്തലിനേക്കാൾ നല്ലവഴി വിനോദാവസരങ്ങൾ വർധിപ്പിച്ച് കൊടുത്ത് കെട്ടിക്കിടക്കുന്ന സമയവിഭവോർജ്ജം ആ വഴികളിൽ ഗതിതിരിച്ച് വിടാൻ ആസൂത്രണങ്ങൾ നെയ്യുകയായിരുന്നു.അതിനുശേഷമാണ്,നടേപ്പറഞ്ഞ Liberalization വാണിജ്യമേഖലയിൽ നിന്ന് സാംസ്‌കാരിക രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചത്.രണ്ടാമതായി, ആർക്കും ആരോടും ബഹുമാനമോ വിശ്വാസമോ പണ്ഡിതന്മാരോട് ആദരവോ ഇല്ലാതാവും വിധം മുല്ലപ്പൂ വിപ്ലവാനന്തര രാഷ്ടീയം അവിടെ മാറിമറിഞ്ഞു. ഈജിപ്തിൽ Pro & Anti ബ്രദർഹുഡ് എന്നിങ്ങനെ പണ്ഡിതന്മാർക്ക് ഫാൻസുകൾ രൂപപ്പെട്ട് 'പ്രധാനശത്രു' ആരാണെന്ന കാര്യത്തിൽ തർക്കിച്ച് സ്വയം ശത്രുക്കളായി. ഫലത്തിൽ 12 ശതമാനത്തോളം പേർ എയ്തിസത്തിന്റെ പടിപ്പുരയായ Non Religious ഘട്ടത്തിലെത്തി. എന്നാൽ ബൗദ്ധിക കാംപയിനുകൾക്ക് അവിടെ ഒട്ടും പഞ്ഞമില്ല താനും.


മൂന്ന്: സ്വന്തം ജീവിതത്തിലും ഭരണത്തിലും മതധാർമ്മികതയെ സ്വയം വ്യാഖ്യാനിച്ച് ആധുനികമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം അതേ രീതിയിൽ മതത്തെ സ്വയം നിർണയിക്കാനുള്ള ജനങ്ങളുടെ താൽപര്യത്തെ ശരീഅത്ത് പറഞ്ഞ് അടിച്ചമർത്തുന്നതാണ് അടുത്ത പ്രശ്‌നം. ശരീഅത്ത് ഭരണഘടനയായ രാഷ്ട്രങ്ങളിൽ പ്രതിഷേധ രാഷ്ട്രീയമാണ് ശരീഅത്ത് നിരാസം എന്ന മതനിരാസം. അവർ മതം വിടുന്നത് സ്റ്റീഫൻ ഹോക്കിങ്ങിനെയോ യുവാൽ നോവ ഹരാരിയെയോ മറ്റോ വായിച്ചോ നിക്ഷ്പക്ഷമായി പഠിച്ചോ ഒന്നുമല്ല. തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നവർക്കില്ലാത്ത മതബോധം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണ്.സ്വകാര്യ ജീവിതത്തിൽ മതം വിട്ടശേഷം സമാനമനസ്‌ക്കരെ കണ്ടെത്താനാണ് അത്തരം സംഘടനകളിലേക്ക് /സംഗമങ്ങളിലേക്ക് ചേരുന്നത്. അതാണ് എക്കാലത്തെയും മനുഷ്യരുടെ രീതി.കമ്പോളവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയവയുടെ സുഖലോലുപ ജീവിതരീതി പിൻപറ്റുന്നവർക്ക് യഥാർഥ ഇസ്‌ലാം അപകർഷതയുളവാക്കും. അവർ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതനിരാസത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തും. അത് അതിലേറെ വിപരീത ഫലം വരുത്തുകയും ചെയ്യും.


നാല്: ഇതാണ് ഇക്കാര്യത്തിൽ ഏറ്റവും ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ ഘടകം. ഈജിപ്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഇസ്‌ലാമിക്ക് മോഡേണിസവും ( നിയോ മുഅ്തസലിസം) ഈ ഭാഗം വിലയിരുത്തുമ്പോൾ, സിയാഉദ്ദീൻ സർദാർ, അസ്ഗറലി എഞ്ചിനീയർ, അലി ഇസ്സത് ബെഗോവിച്ച് തുടങ്ങിയവരുടെ സ്വതന്ത്ര, സെമിമതേതര ഇസ്‌ലാം ആവിഷ്‌ക്കാരങ്ങളുമെല്ലാം ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളെ തെറ്റായി സ്വാധീനിക്കുകയും മതപ്രമാണങ്ങളെ സെക്കുലർ പൊതുബോധത്തിനനുസരിച്ച് കത്രിച്ച് വ്യാഖ്യാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. യൂറോപ്യൻ സ്വതന്ത്രചിന്തയുടെ നിർണയങ്ങളായിരുന്നു അവരുടെ ആധാരം. എങ്ങനെയാണ് യൂറോപ്യൻ ദാർശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കിൽ ഇസ്‌ലാമിക് മോഡേണിസ്റ്റുകളായ മുഹമ്മദ് അബ്ദു, റഷീദ് രിദ, ജമാലുദ്ധീൻ അഫ്ഗാനി, ഫരീദ് വജ്ദി, മുസ്തഫാ മറാഗി, ഖാസിം അമീൻ, ഹുസൈൻ ഹൈക്കൽ തുടങ്ങിയവരുടെ വാദങ്ങൾ അവരെത്തന്നെ തിരിഞ്ഞുകുത്തുമായിരുന്നു.


19-20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികൾ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകർഷതയാണ് അവരെ പല വിഡ്ഢിത്തങ്ങൾക്കും പ്രേരിപ്പിച്ചത്. അവർ പടിഞ്ഞാറൻ പദാർഥവാദത്തിന്റെ താക്കോലുകളായി പ്രവർത്തിച്ചു. ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിന്റെ ഇരകളായിരുന്നു അവർ. അവരിൽ പ്രധാനി തന്നെയായിരുന്ന ഹുസൈൻ ഹൈക്കലിന്റെ പ്രമുഖ കൃതിക്ക് ആമുഖമെഴുതി ബലം പകർന്ന ഫരീദ് വജ്ദി, അൽ അസ്ഹറിന്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30 -8-1937ൽ അൽ അഹ്‌റാം പത്രത്തിൽ എഴുതിയ ലേഖനത്തിൽ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട് .'ശാസ്ത്രീയ പുരോയാനത്തിന്റെ വഴികളിൽ തങ്ങളുടെ മതവും, മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താൽ പൗരസ്ത്യ മുസ്‌ലിം പണ്ഡിതന്മാർ ഒരക്ഷരം എതിർത്തുരിയാടിയില്ല, ശാസ്ത്രം പുരോഗമിച്ചാൽ വിശ്വാസികൾ നാസ്തികന്മാരാവുമെന്ന് അവർക്കറിയാമായിരുന്നു'. ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അൽ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്. മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നിൽ. ഇസ്‌ലാമിക് യുക്തിവാദത്തേക്കാൾ അയുക്തികം മറ്റൊന്നുമില്ല. ഐഡന്റിറ്റി രാഷ്ട്രീയ ഭാഷ്യങ്ങൾ നിയമനിർമാണ വേദിയിൽ പറയാൻ അപകർഷത തോന്നുന്ന രാഷ്ട്രീയബോധ(മില്ലായ്മ )ത്തിന് മതനിരാസത്തിലേക്ക് നേരിട്ട് പാലം പണിയാനാവും.
ഒരാളുടെ ഉള്ളിലും രണ്ട് ഹൃദയങ്ങൾ ഉണ്ടാവില്ല, അതായത്: വിപരീതങ്ങളെ ഒരേസമയം ഹൃദയപക്ഷമാക്കാൻ ഒരാൾക്കും സാധ്യമല്ല. കാര്യലാഭത്തിന് വേണ്ടി പ്രമാണങ്ങളെയും സാഹചര്യങ്ങളെയും സ്വയം വ്യാഖ്യാനിക്കുന്നവർ Ex. Islam ന്റെ ഉമ്മറപ്പടിയിലെത്തിക്കഴിഞ്ഞു. ആദരവും ഭവ്യതയുമില്ലാതെ വിയോജിപ്പുള്ള പണ്ഡിതന്മാരെക്കുറിച്ച് പോലും അപഖ്യാദികൾ ദ്യോതിപ്പിക്കുന്ന ശൈലികൾ മതത്തിന്റേതാണോ, മതനിരാസത്തിന്റേതല്ലേ? എല്ലാം പോലെ ജ്ഞാനവും മെറ്റീരിയലാണെന്ന് കരുതുന്ന പ്രത്യയശാസ്ത്രത്തിൽ മര്യാദ, ഭവ്യത പോലോത്ത സബ്ജക്ടീവിസത്തിന് സ്ഥാനമില്ല. എല്ലാം ഒബ്ജക്ടീവ് രീതിയിൽ വിശകലന മാപിനിവച്ച് ഇഴകീറി പുറത്തിട്ട് തർക്കിക്കുന്ന രീതിയോളം അപകടം വിതയ്ക്കുന്ന മറ്റൊന്നുമില്ല തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago