HOME
DETAILS
MAL
ബംഗാളിൽ കുട്ടികളിൽ കൊവിഡ് പടരുന്നു
backup
January 07 2022 | 08:01 AM
കൊൽക്കത്ത
ബംഗാളിൽ കുട്ടികളിൽ കൊവിഡ് പടരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തെ പരിശോധനാ റിപ്പോർട്ടിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം കൂടുതലാണ്.
ആറുവയസിനു താഴെയുള്ള കുട്ടികൾക്കാണ് കൂടുതലും രോഗം ബാധിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷനും നൽകാൻ സംവിധാനമില്ല. രോഗം ബാധിക്കുന്നവർക്ക് ശ്വാസതടസവും ക്ഷീണവും ശക്തമായ പനിയും അനുഭവപ്പെടുന്നുണ്ട്. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കഴിഞ്ഞ തിങ്കളാഴ്ച വാക്സിനേഷൻ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."