HOME
DETAILS

ഗെയില്‍ പദ്ധതി: വാഗ്ദാനം നിറവേറ്റിയെന്ന് മുഖ്യമന്ത്രി

  
backup
January 06 2021 | 03:01 AM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82

 


കൊച്ചി : ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതി സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 സെപ്തംബറില്‍ പദ്ധതി നിരവധി തടസ്സങ്ങള്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കുമെന്നത് സര്‍ക്കാരിന്റെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജനങ്ങളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തടസ്സങ്ങള്‍ നീക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഗെയിലും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊപ്പം നിന്നു. ഈ സംയുക്ത ശ്രമം വിജയിച്ചു. ജനങ്ങളുടെ ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കാനുതകുന്ന ഈ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ ജനങ്ങളും സര്‍ക്കാരിനൊപ്പം നിന്നു.
കൊച്ചി- മംഗളൂരു പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ സംസ്ഥാനത്തിനു പ്രകൃതിവാതകം ലഭിക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. 450 കിലോമീറ്റര്‍ നീളമുള്ള കൊച്ചി- മംഗളൂരു പൈപ്പ്‌ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കൂറ്റനാട് മുതല്‍ കോയമ്പത്തൂര്‍ വരെ 99 കിലോമീറ്റര്‍ നീളുന്ന പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതും ഉടന്‍ പൂര്‍ത്തിയാക്കും.
വന്‍കിട വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചെറിയ അസൗകര്യങ്ങള്‍ ജനങ്ങള്‍ക്കുണ്ടാവുക സ്വാഭാവികമാണ്. ഈ അസൗകര്യങ്ങള്‍ മറന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. തിരക്കേറിയ ജനവാസ മേഖലകള്‍, മലയോര പ്രദേശങ്ങള്‍, ജലാശയങ്ങള്‍ എന്നിവയിലൂടെയെല്ലാം പൈപ്പ്‌ലൈന്‍ വലിക്കുന്നത് ഏറെ ദുഷ്‌കരമായിരുന്നു. ജില്ലാ ഭരണകൂടങ്ങളും വിവിധ വകുപ്പുകളും പൊലിസും സംയുക്തമായി ചേര്‍ന്ന് ഇത്തരം തടസ്സങ്ങള്‍ മറികടന്നു. 2018ലെ പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയ പ്രതിസന്ധികളെയും മറികടന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
സിറ്റി ഗ്യാസ് വിതരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതിവാതക ലഭ്യത ഉറപ്പു വരുത്താനാകും. എഫ്.എ.സി.ടി, പെട്രോകെമിക്കല്‍ പാര്‍ക്ക് എന്നിവയുടെ വികസനത്തിനും പദ്ധതി വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago