HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ തമ്മില്‍തല്ല്; ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു
backup
January 07 2022 | 08:01 AM
തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ തമ്മില്‍ത്തല്ല്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചു. യു.ഡി.എഫ് അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അന്‍സര്‍ തോട്ടുമുക്ക് ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
പഞ്ചായത്ത് യോഗങ്ങളിലെടുക്കുന്ന തീരുമാനമല്ല പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചത്. ഏറെനേരം യോഗത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."