മുഖ്യമന്ത്രി തെലങ്കാനയില്‍ നിക്ഷേപ സംഗമം വിളിച്ചു; കേരളത്തിലെ സാധ്യതകള്‍ അവതരിപ്പിക്കും
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തെലങ്കാനയില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഐ.ടി ഫാര്‍മസി ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ എന്ന പേരില്‍ ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനായാണ് യോഗം.
സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിക്കും. കേരളത്തിലെ വ്യാവസായ രംഗം നിക്ഷേപ സൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോയി മാസങ്ങള്‍ക്കുള്ളിലാണ് തെലങ്കാനയില്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി നേരിട്ട് കൂടികാഴ്ച നടത്തുന്നത്.
സര്‍ക്കാര്‍ പ്രതിനിധികളും സംസാരിക്കും. ബയോടെക്നോളജി, ഐ.ടി മേഖലയില്‍ നിന്നാണ് സംസ്ഥാന കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത് ഇതിന് വേണ്ട രീതിയിലാണ് ഇന്‍വെസ്റ്റ്മെന്റ് റോഡ് ഷോ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."