കൊവിഡ് മരണം അരലക്ഷത്തിലേക്ക്, മരണവും രോഗവും വീണ്ടും കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീതിക്കിടെ വീണ്ടും കൊവിഡ് രോഗവും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. എന്നിട്ടും 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.
അതേ സമയം കൊവിഡ് മരണം അരലക്ഷത്തിലേക്കടുക്കുകയാണ്. കൊവിഡ് രോഗം കേരളത്തില്‍ നിന്നു മാത്രം കൂട്ടിക്കൊണ്ടുപോയവരുടെ എണ്ണമാണ് അന്‍പതിനായിരത്തോടടുക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആകെ മരണം 49,305 ആയി. കേരളം പഴയ അവസ്ഥയിലേക്കുതന്നെ എത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. അതേ സമയം ജനങ്ങളില്‍ അതിന്റെ ആശങ്കയോ ഭീതിയോ ഒന്നുമില്ല. മാസ്‌കുപോലും ഉപയോഗിക്കാന്‍ വലിയ മടിയായി മാറിയിരിക്കുകയാണ് മലയാളികള്‍ക്ക്.
വിദേശരാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്ക് ഇതിനു പുറത്താണ്. സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള മരണസംഖ്യ ഇനിയും വരാനുമുണ്ട്. അതെല്ലാം ചേര്‍ത്താല്‍ 750000വും കടന്നേക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,04,730 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2434 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 240 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 27,859 കോവിഡ് കേസുകളില്‍, 7.8ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."