HOME
DETAILS

താജ്മഹലിന് മുന്‍പില്‍ കാവിക്കൊടി വീശി ഹിന്ദുത്വര്‍; നാലുപേര്‍ അറസ്റ്റില്‍

  
backup
January 06 2021 | 03:01 AM

%e0%b4%a4%e0%b4%be%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95


ആഗ്ര: താജ്മഹലിനു മുന്‍പില്‍ കാവിക്കൊടി വീശുകയും ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്ത നാല് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു യുവ വാഹിണി ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂര്‍, സോനു ഭാഗീല്‍, വിശേഷ് കുമാര്‍, ഋഷി ലാവണ്യ എന്നിവരാണ് പിടിയിലായത്.
മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഐ.പി.സിയിലെ 153 (എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പൊലിസ് കേസെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ല്‍ രൂപീകരിച്ച തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു യുവവാഹിണി. താജ്മഹല്‍ പരിസരത്തു മതപരമായതോ മറ്റു പ്രചാരണ പരിപാടികള്‍ക്കോ അനുമതിയില്ലാത്തതിനാല്‍ കാവിക്കൊടി വീശിയ സംഭവം സുരക്ഷാ ചട്ടത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് കാവിക്കൊടി വീശുന്ന വിഡിയോ ചിത്രീകരിച്ചത്. വിഡിയോ വിവാദമാകുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വരികയും ചെയ്തതോടെയാണ് യു.പി പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. കൊവിഡ് സാഹചര്യത്തില്‍ താജ്മഹലിലേക്കെത്തുന്ന സന്ദര്‍ശകരെ ദേഹപരിശോധന നടത്താറില്ല. അതിനാലാണ് ഇവര്‍ക്കു കാവിക്കൊടിയുമായി വളപ്പില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്.
വിഡിയോ നിരീക്ഷിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കുമെന്ന് താജ്ഗഞ്ച് പൊലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര ത്രിപാതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും താജ്മഹലിനുള്ളില്‍ പ്രവേശിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കാവിക്കൊടി ഉയര്‍ത്തിയിരുന്നു. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന അവകാശവാദവും ഇവര്‍ നേരത്തെ ഉന്നയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago