നെയ്യാറ്റിന്‍കരയിലെ ഭൂമി വസന്തയുടേത് തന്നെ, രാജന് ഭൂമി കൈയ്യേറിയതെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആത്മഹത്യാഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റ് മരിച്ച രാജന് നെയ്യാറ്റിന്‍കരയിലെ ഭൂമി കൈയ്യേറിയതെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന് ഷെഡ് നിര്‍മിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. മാസങ്ങള്‍ക്കു ശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധിക്കാന്‍ ജില്ല കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."