സഊദിയില്‍ വിദേശികളുടെ പുതിയ തൊഴില്‍ പരിഷ്കരണ നിയമം; ഫീസുകളില്‍ മാറ്റം ഉണ്ടാവില്ലെന്ന് മന്ത്രാലയം
ജിദ്ദ: സഊദിയില്‍ മാര്‍ച്ച് മുതല്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന തൊഴില്‍ പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട്, ഫീസുകളില്‍ മാറ്റം ഉണ്ടാവില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ മീഡിയകാര്യ വിഭാഗം മേധാവി സഅദ് ആലുഹമാദ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റ സ്വാതന്ത്ര്യം, റീ എന്‍ട്രി തുടങ്ങി സ്വാതന്ത്ര്യം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണങ്ങളാണ് വരുന്നത്. നിലവില്‍ ആദ്യ തവണ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് 2,000 റിയാലും രണ്ടാം തവണ മാറ്റത്തിന്് 4,000 റിയാലും മൂന്നാം തവണ മാറുന്നതിന് 6,000 റിയാലുമാണ് ഫീസ്.
ഇതില്‍ മാറ്റമുണ്ടാവില്ല. പരിഷ്കരണഭാഗമായി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പായി ആദ്യ വര്‍ഷം തന്നെ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ സാധിക്കും.
എന്നാല്‍ ഇതിന് തൊഴില്‍ കരാറില്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം നല്കാന് തൊഴിലാളികള്‍ ബാധ്യസ്ഥരാകും. കൂടാതെ ഇങ്ങിനെ തൊഴില്‍ മാറുന്നതിന് 90 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടെന്ന് സഅദ് ആലുഹമാദ് പറഞ്ഞു.
തൊഴില്‍ മാറ്റം, റീ എന്‍ട്രി സ്വാതന്ത്ര്യം എന്നിവക്കു പുറമെ ഫൈനല്‍ എക്സിറ്റ് വിസ എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് പതിനാലു മുതല്‍ ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."