HOME
DETAILS
MAL
കൊവിഡ് വ്യാപനം: ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
backup
January 06 2021 | 13:01 PM
ലണ്ടന്‍: കൊവിഡിന്റെ വകഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിനെ തുടര്‍ന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവച്ചതായി യു.കെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
വൈറസ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതല്‍ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."