ജില്ലാ സമ്മേളനങ്ങളിൽ പൊലിസിനെതിരേ വിമർശനമുണ്ടായെന്ന് കോടിയേരിയും
തിരുവനന്തപുരം
പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ പൊലിസിനെതിരേ വിമർശനമുണ്ടായെന്ന് സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പൊലിസുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള വിമർശനങ്ങളുണ്ടായെന്നും എന്നാൽ സമ്മേളനങ്ങളിൽ പൊലിസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
ഇടുക്കിയടക്കം പല ജില്ലാ സമ്മേളനങ്ങളിലും പൊലിസിനെതിരേ വ്യാപക വിമർശനമാണുയർന്നത്. പൊലിസിനു വേണ്ടി മാത്രം പ്രത്യേക മന്ത്രി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങൾ പാർട്ടി സമ്മേളനങ്ങളിലുണ്ടായെന്ന് സ്ഥിരീകരി
ക്കുകയാണ് കോടിയേരി ഇപ്പോൾ.
അൻപതിനായിരത്തിലധികം പേരുള്ള സേനയാണ് പൊലിസെന്നും ഇതിൽ ചിലരുടെ ഭാഗത്തുനിന്ന് സർക്കാർ നയത്തിനു വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി ചെയ്യുന്ന പൊലിസുകാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമായിട്ടുണ്ട്. നയസമീപനത്തിൽനിന്ന് മാറിയുള്ള ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള വിമർശനങ്ങൾ സമ്മേളനങ്ങളിലുണ്ടായി.
പൊലിസിന്റെ നീതിനിർവഹണത്തിലും കൊടുംകുറ്റവാളികൾക്കു വേണ്ടിയും ആരും ഇടപെടരുതെന്നും ലേഖനത്തിൽ അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.
പൊലിസിൽ ആർ.എസ്.എസ് സ്വാധീനം വർധിച്ചെന്നും ഇവർ വകുപ്പിലെ മുഖ്യസ്ഥാനങ്ങൾ കൈയടക്കിയിട്ടുണ്ടെന്നും കൊടിയേരി തന്നെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."