HOME
DETAILS

ആറ് ജില്ലകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു

  
backup
January 07 2021 | 03:01 AM

%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95


തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നുവെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നു വരെയുള്ള ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ടയില്‍ 2301 എന്നത് 3208 ആയും എറണാകുളത്ത് 4167 എന്നത് 4727 ആയും ആലപ്പുഴയില്‍ 2023 എന്നത് 2444 ആയും വയനാട് 1047 എന്നത് 1326 ആയും കോട്ടയത്ത് 3233 എന്നത് 3466 ആയും വര്‍ധിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ 906 പേര്‍ അറുപതില്‍ താഴെ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തു വയസിനു താഴെയുള്ള ആറ് കുട്ടികളും പതിനൊന്നിനും ഇരുപതിനുമിടയില്‍ പ്രായമുള്ള 9 പേരും മരിച്ചു.
21 നും 40നും ഇടയിലുളള 112 പേരും 40 നും 60നും മധ്യേയുള്ള 779 പേരും കൊവിഡിന് കീഴടങ്ങി. 60ന് മുകളില്‍ പ്രായമുളള 2,210 പേരും മരിച്ചു.


കൊവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. വയനാട് ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്.


പത്തനംതിട്ടയില്‍ പോസിറ്റിവിറ്റി രണ്ട് ശതമാനത്തിലധികം വര്‍ധിച്ച് 11.6 ആയി. പ്രതിദിന രോഗികള്‍ കൂടുതലായ എറണാകുളത്തും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതായി ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുള്ളി മരുന്ന് വിതരണം മാറ്റിവയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago