പ്രവാചക ഖബറിടം സന്ദർശിക്കാൻ അനുമതി പുരുഷന്മാർക്ക് മാത്രം; ഹജ്ജ് ഉംറ മന്ത്രാലയം
മദീന: മദീനയിലെ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താൻ ഇഅ്തമർനാ ആപ്പ് വഴി പുരുഷന്മാർക്കു മാത്രമാണ് പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തുന്നതിനുള്ള പെർമിറ്റിന് വനിതകൾക്ക് ബുക്കിംഗ് നടത്താൻ സാധിക്കില്ല. മസ്ജിദുന്നബവി റൗദ ശരീഫ് സിയാറത്തിന് വനിതകൾക്ക് പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്.
പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും റൗദ ശരീഫിൽ നിസ്‌കാരം നിർവഹിക്കാനും 30 ദിവസത്തിൽ കുറയാത്ത ഇടവേളകളിലാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. പിന്നീട് ഇതിനായി മുപ്പത് ദിവസം കാത്തിരിക്കണം.
പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും ലഭ്യതക്കനുസരിച്ച് പെർമിറ്റുകൾ നേടാൻ ഇഅ്തമർനാ ആപ്പ് വഴി മാത്രമേ സാധിക്കുകയുളളൂ. അനുമതി ലഭ്യമാകണമെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ആയിരിക്കണം. അതേസമയം, മസ്ജിദുന്നബവിയിൽ നിർബന്ധ നിസ്‌കാരങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി പെർമിറ്റുകൾ നേടേണ്ട ആവശ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."