HOME
DETAILS

മുസ് ലിം വോട്ടിൽ ഉവൈസി വിള്ളലുണ്ടാക്കുമോ? എസ്.പിക്ക് നിർണായകം ന്യൂനപക്ഷ വോട്ട്

  
backup
January 10 2022 | 04:01 AM

8956438435201-2


ലഖ്‌നൗ
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വർഗീയവൽക്കരിക്കപ്പെട്ട ഉത്തർപ്രദേശിൽ ഇത്തവണ ന്യൂനപക്ഷമായ മുസ്‌ലിം വോട്ട് നിർണായകമാകും. സമാജ്‌വാദി പാർട്ടിയുടെ പ്രധാന വോട്ടുബാങ്ക് ഉത്തർപ്രദേശിലെ മുസ് ലിംകളാണ്. എന്നാൽ ഇത്തവണ മുസ്‌ലിം വോട്ടിൽ കണ്ണും നട്ട് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മത്സര രംഗത്തുണ്ട്. മുസ് ലിം ശക്തികേന്ദ്രങ്ങളിൽ ഇവരുടെ സ്ഥാനാർഥിത്വം മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കുമോയെന്ന ആശങ്കയുണ്ട്.
സംസ്ഥാനത്ത് 100 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി മത്സരിക്കുന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ മുസ്‌ലിം വോട്ട് പരമ്പരാഗതമായി ലഭിക്കുന്ന സമാജ്‌വാദി പാർട്ടിയുമായി കൊമ്പുകോർക്കാനാണ് ഉവൈസി ശ്രമിക്കുന്നത്. ഉവൈസി ബി.ജെ.പിയുടെ ബി-ടീമാണെന്ന ആരോപണം എസ്.പി ഉന്നയിച്ചു കഴിഞ്ഞു. ഇത് തള്ളിയ ഉവൈസി എങ്ങനെയും കുറച്ച് സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.


പൗരത്വ നിയമ ഭേദഗതി, മുത്വലാഖ് നിയമം തുടങ്ങി സമുദായത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് ഉത്തർപ്രദേശിലെ മുസ് ലിം ന്യൂനപക്ഷങ്ങളും നേരിടുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വംശീയ ആക്രമണങ്ങളും വംശഹത്യാ ഭീഷണിയും ആദ്യം നീളുന്നത് യു.പിയിലെ മുസ് ലിംകൾക്കെതിരേയാണ്. നേരത്തെ ബി.എസ്.പിക്കും യു.പി മുസ് ലിംകൾ വോട്ട് ചെയ്തിരുന്നു. 2014 ലെ ലോക്‌സഭാ, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുസ് ലിം വോട്ടുകൾ ഭിന്നിച്ച് ഇരു പാർട്ടികളിലേക്കും പോയി. 2014 ൽ ബി.ജെ.പി ശക്തിപ്പെടുന്നതുവരെ ഉത്തർപ്രദേശിൽ എസ്.പിയും ബി.എസ്.പിയും ആയിരുന്നു പ്രധാന പാർട്ടികൾ. 2019 മുതൽ ബി.ജെ.പി സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം നടപ്പാക്കിത്തുടങ്ങി. ഇതോടെ ന്യൂനപക്ഷങ്ങളും ദലിതുകളും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. 2022 ലും ഹിന്ദുത്വ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് യോഗി വോട്ട് തേടുന്നത്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ അഭിമുഖീകരിക്കാതെ പോകുമ്പോൾ തന്നെ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കാനാകാതെ പോകുന്നുവെന്നതും ശ്രദ്ധേയമാണ്. ജാതീയ പ്രശ്‌നങ്ങളും യോഗി സർക്കാരിന്റെ കാലത്ത് സജീവമാണ്. അതിനാൽ ദലിതുകൾ ബി.എസ്.പിയോട് കൂടുതൽ അടുക്കുന്നുണ്ട്. മുസ്‌ലിം വോട്ടുകളും ദലിത് വോട്ടുകളും യാദവ വോട്ടുകളും കേന്ദ്രീകരിക്കപ്പെട്ടാൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പിക്ക് പ്രതീക്ഷയുണ്ട്. ബി.എസ്.പി ആരെ പിന്തുണയ്ക്കുമെന്നതും നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago