HOME
DETAILS
MAL
സഊദിയിലേക്കുള്ള വിമാന യാത്രാ വിലക്ക് മാർച്ച് 31 മുതൽ പൂർണ്ണമായും നീക്കും
backup
January 08 2021 | 15:01 PM
റിയാദ്: സഊദിയിൽ മാർച്ച് 31 മുതൽ യാത്രാ വിലക്ക് പൂർണ്ണമായും നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദി പൗരന്മാർക്ക് രാജ്യത്തിന് പുറത്തേക്കും രാജ്യത്തിനകത്തെക്കും യാതൊരു മാനദണ്ഡവുമില്ലാതെ യാത്ര അനുവദിക്കുമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവാനായിൽ അറിയിക്കുന്നത്.
ഇതോടൊപ്പം, മാർച്ച് 31 മുതൽ രാജ്യത്തേക്കുള്ള വ്യോമ, കര, കടൽ മാർഗ്ഗമുള്ള മുഴുവൻ വിലക്കുകളും ഒഴിവാക്കുമെന്ന് പ്രസ്താവാനായിൽ വ്യക്തമാക്കി. മന്ത്രാലയം വ്യക്തമാക്കുന്ന കാര്യങ്ങൾ ഇവയാണ്
1: പൗരന്മാർക്ക് രാജ്യത്തെക്കും പുറത്തേക്കും ഉപാധികൾ കൂടാതെ യാത്ര ചെയ്യാം
2: അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് ഒഴിവാക്കും
3: മുഴുവൻ കര, കടൽ, വ്യോമ അതിർത്തികളും തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."