യു.എ.ഇയിൽ നിന്ന് കെ.എം.സി.സിയുടെ സൗജന്യ ബസ് സർവ്വീസ് യാത്രക്കാരുമായി റിയാദിലെത്തി
റിയാദ്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സഊദിയിലേക്കുള്ള യാത്രാ മധ്യേ യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾക്ക് കെ.എം.സി.സി ഒരുക്കിയ സൗജന്യ ബസ് സർവ്വീസ് റിയാദിലെത്തി. അജ്മാൻ കെ.എം.സി.സിക്ക് കീഴിൽ പുറപ്പെട്ട 27 പേരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ റിയാദ് അസീസിയയിലെത്തിയ ഇവരെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു.
[caption id="attachment_919860" align="aligncenter" width="360"] അജ്മാനിൽ നിന്നും യു.എ.ഇ കെ.എം.സി.സി നേതാക്കൾ സൗജന്യ ബസ് സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു[/caption]ജനിതക മാറ്റം സംഭവിച്ച കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഊദി അറേബ്യയുടെ അതിർത്തികൾ താല്ക്കാലികമായി അടച്ചതിനെ തുടർന്നാണ് കേരളത്തിൽ നിന്നുമെത്തിയ നൂറ് കണക്കിന് യാത്രക്കാർ യു.എ.ഇയിൽ കുടുങ്ങിയത്. യാത്ര മുടങ്ങി ആശങ്കയിലായ മലയാളികൾക്ക് യു.എ.ഇ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഷെൽട്ടർ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം സഊദി അതിർത്തികൾ തുടർന്നതോടെ യു.എ.ഇ കെ.എം.സി.സി കമ്മിറ്റി ഇവരെ സൗജന്യമായി സഊദിയിലെത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീനും നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പുത്തൂർ റഹ്മാനും ഫ്ളാഗ് ഓഫ് ചെയ്ത അജ്മാനിൽ നിന്നുള്ള ആദ്യ ബസാണ് റിയാദിലെത്തിയത്. 55 സീറ്റുകളുള്ള ബസിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 27 പേരാണ് യാത്ര ചെയ്തത്.
റിയാദിലെത്തിയ യാത്രക്കാർക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങളൊരുക്കാൻ റിയാദ് കെ.എം.സി.സി ഭാരവാഹികളുമെത്തി. സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ഭാരവാഹികളായ മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, സഫീർ തിരൂർ, നൗഫൽ താനൂർ, അലി അക്ബർ, മുനീർ മക്കാനി, ഉസ്മാൻ ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങളും നൽകി. മുന്നൂറിലധികം യാത്രക്കാർ യു.എ.യിൽ നിന്നും സഊദിയിലേക്ക് യാത്ര പുറപ്പെടാൻ കാത്തിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ ഇവർ സഊദിയിലെത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."