HOME
DETAILS

സൂചിക്ക് നാലുവർഷം കൂടി തടവുശിക്ഷ ശിക്ഷ

  
backup
January 11 2022 | 05:01 AM

%e0%b4%b8%e0%b5%82%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%a4


നെയ്പിതോ
മ്യാന്മറിലെ പുറത്താക്കപ്പെട്ട ജനാധിപത്യ നേതാവ് ഓങ് സാൻ സൂചിക്ക് നാലു വർഷം കൂടി തടവുശിക്ഷ വിധിച്ച് പട്ടാള കോടതി. അനധികൃതമായി വാക്കി ടോക്കി വാങ്ങി കൈവശംവച്ച കേസിലാണ് ശിക്ഷ. ഡിസംബറിൽ കൊവിഡ് നിയമം ലംഘിച്ച കേസിൽ നാലുവർഷത്തെ തടവിനു വിധിച്ച ശേഷം കോടതി ശിക്ഷ രണ്ടുവർഷമാക്കി ഇളവു ചെയ്തിരുന്നു. ഇതോടെ ആകെ ആറുവർഷത്തെ തടവുശിക്ഷ ഇതിനകം സൂചിക്കെതിരേ വിധിച്ചുകഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതു മുതൽ സൂചി തടവിലാണ്. പത്തിലേറെ കേസുകളാണ് സമാധാന നൊബേൽ ജേതാവായ സൂചിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇവയിലെല്ലാം ശിക്ഷിക്കപ്പെട്ടാൽ സൂചിക്ക് ജീവിതകാലത്ത് പുറത്തിറങ്ങാനാകില്ല. എന്നാൽ തനിക്കുമേൽ ചുമത്തിയ കുറ്റങ്ങൾ സൂചി നിഷേധിച്ചിരുന്നു.


മാധ്യമങ്ങളെ പുറത്താക്കിയായിരുന്നു കോടതി കേസിൽ ശിക്ഷ വിധിച്ചത്. സൂചിയുടെ അഭിഭാഷകരെയും മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു.
സൂചിക്കെതിരായ കോടതിവിധിയെ യു.എൻ മനുഷ്യാവകാശ സംഘടന മേധാവി മിഷേല ബഷ്ലറ്റ് അപലപിച്ചു. കോടതി നടപടികൾ സുതാര്യമല്ലെന്നും സൂചി ആയുഷ്കാലം ജയിലിൽ കഴിയേണ്ടിവരുമെന്നും അവർ പറഞ്ഞു.
2020ലെ പൊതുതെരഞ്ഞെടുപ്പിൽ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻ.എൽ.ഡി) പാർട്ടി വൻ വിജയം നേടിയതോടെയാണ് സൈന്യം അധികാരം പിടിച്ചത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ചായിരുന്നു ഇത്. തുടർന്ന് പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ 1,303 പേർ കൊല്ലപ്പെട്ടിരുന്നു. 10,600 പേരെ പട്ടാളം തടവിലിടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago