HOME
DETAILS

ഖത്തറിലെ മലയാളിയായ ഡോ.മോഹന്‍ തോമസിനു പ്രവാസി ഭാരതീയ അവാര്‍ഡ്

  
backup
January 09 2021 | 15:01 PM

pravasi-bharatiya-award-for-dr-mohan-thomas-a-malayalee-from-qatar

ദോഹ: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രവാസി ഭാരതിയ സമ്മാന്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. മോഹന്‍ തോമസും. വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ സാന്നിധ്യം വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്താണു അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് 16ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തത്.


ഖത്തറിലെ ആയിരക്കണക്കിന് കോവിഡ് ദുരിതബാധിതര്‍ക്ക് ഭക്ഷണവും ടിക്കറ്റും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുത്ത എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. മോഹന്‍ തോമസിന്റെ ജനകീയ അംഗീകാരത്തിന് തെളിവാണ്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതിയെന്ന് കേരള സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹന്‍ തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.

ഖത്തറിന് പുറത്തും ദുരിതമനുഭവിക്കുന്നവര്‍ക്കായി ഡോ. മോഹന്‍ തോമസിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടിരുന്നു. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താല്‍ ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന നാലു മലയാളി വിദ്യാര്‍ഥിനികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെ 18 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു. അര്‍മീനിയയില്‍ രണ്ടുമാസത്തോളം കുടുങ്ങിക്കിടന്ന അഞ്ച് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് പിന്നിലും അദ്ദേഹം ഇടപെട്ടിരുന്നു. സൗദിയില്‍ കൊവിഡ് മൂര്‍ഛിച്ചിട്ടും ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ട മലയാളിക്ക് എംബസി വഴി ഇടപെടല്‍ നടത്തി ചികില്‍സാ സൗകര്യവും നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ ഇടംകണ്ടെത്താനും ഡോ. മോഹന്‍ തോമസ് മുന്നില്‍ നിന്നു.

ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ ഇഎന്‍ടി സര്‍ജന്‍ കൂടിയായ ഡോ. മോഹന്‍ തോമസ് നിരവധി ജീവകാരുണ്യ സംഘടനകളുടെ സ്ഥാപകന്‍ കൂടിയാണ്. എറണാകുളം സ്വദേശിയായ അദ്ദേഹം ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്‍, കെ സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍, സെര്‍വ് പീപ്പിള്‍ ഫൗണ്ടേഷന്‍, കേരളത്തില്‍ സൗജന്യ ചികില്‍സ നല്‍കുന്ന ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  23 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago