HOME
DETAILS

ഗുണ്ടാനേതാവ് മുഹ്‌സിന്റെ വിവാഹവാര്‍ഷികം; വയനാട് നടന്നത് ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷം

  
backup
January 11 2022 | 14:01 PM

wayanad-police-kalpeta-tp-chandrashekharan626464

കല്‍പറ്റ: ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹവാര്‍ഷികത്തിന് ക്ഷണിച്ചത് വിവിധ ജില്ലകളിലെ ഗുണ്ടകളെ. പൊലിസ് എത്തിയതും പലരും ഓടി രക്ഷപ്പെട്ടു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയിലായത് ഗോവയിലെ ഗുണ്ടാനേതാവായ വയനാട് കമ്പളക്കാട് സ്വദേശി മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തിനിടെയാണ്. വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിപ്പാര്‍ട്ടിയില്‍ കിര്‍മാണി മനോജിനൊപ്പം ക്ഷണിച്ചത് വിവിധ ജില്ലകളിലെ ഗുണ്ടാനേതാക്കളെയാണ്. പൊലീസ് എത്തിയതോടെ പലരും ഓടി രക്ഷപ്പെട്ടു. കിര്‍മാണി മനോജടക്കം 15 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വയനാട് പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടിലാണ് ഇന്നലെ രാത്രി മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. ഗോവ കേന്ദ്രീകരിച്ച് ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വയനാട് കമ്പളക്കാട് സ്വദേശി മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനെന്ന പേരിലാണ് സംഘം റിസോര്‍ട്ട് ബുക്ക് ചെയ്തത്. റിസോര്‍ട്ടിലേക്ക് കേരളത്തിലെ പല ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങളെ ക്ഷണിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയിലായത്.

പൊലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൊലീസ് റിസോര്‍ട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു താമസം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെയൊക്കെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി പെരുമ്പാവൂര്‍ അനസും സ്ഥലത്തെത്തിയിരുന്നു.

ടി.പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി.പി. മനോജ് കുമാര്‍ (48), കമ്പളക്കാട് ചെറുവനശ്ശേരി സി.എ. മുഹ്‌സിന്‍ (27), മീനങ്ങാടി പടിക്കല്‍ പി.ആര്‍. അഷ്‌കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ.പി. അജ്മല്‍ (29), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ.എം. സുധേഷ് (43)കമ്പളക്കാട് കളംപറമ്പില്‍ കെ.എം. ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago