HOME
DETAILS

പ്രഖ്യാപനവും പൂര്‍ത്തീകരണവും സര്‍ക്കാര്‍ സമീപനം: മുഖ്യമന്ത്രി

  
backup
January 09 2021 | 20:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95

കൊച്ചി: പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും പ്രധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിക്കൂറില്‍ 13,000 ത്തിലധികം വാഹനങ്ങളാണ് വൈറ്റില ജംക്ഷന്‍ വഴി കടന്നു പോകുന്നത്. ഇവിടുത്തെ അഴിയാത്ത ഗതാഗതക്കുരുക്കിനെക്കുറിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വൈറ്റില മേല്‍പാലം തുറക്കുന്നതോടെ ആ പ്രശ്‌നത്തിനു പരിഹാരമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. കേരളത്തിലെ അടിസ്ഥാന നിര്‍മാണ മേഖലയില്‍ പാലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമാണ് നല്‍കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 540 പാലങ്ങളാണ് കേരളത്തില്‍ നിര്‍മിച്ചത്.
ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക് മുഖ്യാഥിതിയായി. കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ എസ്.ശര്‍മ്മ, പി.ടി തോമസ്, എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ടി.ജെ വിനോദ്, കെ.ജെ മാക്‌സി, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, മുന്‍ എം.പി കെ.വി തോമസ്, കൗണ്‍സിലര്‍ സി.ഡി ബിന്ദു, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, ദേശീയ പാത സെന്റര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് സംസാരിച്ചു.


മെട്രോ മേല്‍പാലത്തില്‍
തട്ടുമെന്ന് പറഞ്ഞത്
കൊഞ്ഞാണന്‍മാര്‍:
സുധാകരന്‍


കൊച്ചി: വി ഫോര്‍ കൊച്ചിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി ജി സുധാകരനും. മെട്രോ മേല്‍പാലത്തില്‍ തട്ടുമെന്ന് പറഞ്ഞതു കൊഞ്ഞാണന്‍മാരാണ്. ആരോപണം ഉന്നയിക്കുന്നവര്‍ വല്ലവരുടെയും ചെലവില്‍ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. നാല് പേര് അര്‍ധരാത്രി കാണിക്കുന്ന കോമാളികളിയല്ല ഇത്.
ഏതു ഗവണ്‍മെന്റിന്റെ കാലത്തായാലും വി ഫോര്‍ കൊച്ചി ചെയ്തതു പോലെ ചെയ്യരുത്. ആസൂത്രിതമായ ക്രിമിനല്‍ മാഫിയ പ്രവര്‍ത്തനമാണ് കൊച്ചിയില്‍ നടന്നത്. സ്വന്തം താല്‍പര്യത്തിന് വേണ്ടിയാണിവരുടെ പ്രവര്‍ത്തനങ്ങള്‍. ഇവിടെയെന്തോ കുഴപ്പമുണ്ടെന്നു വരുത്തി തീര്‍ക്കാനാണവര്‍ ശ്രമിക്കുന്നത്. മന്ത്രി പറഞ്ഞു.

'പ്രതിസന്ധികളില്‍ കുത്തിത്തിരിപ്പ്
ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയും'


കൊച്ചി: പ്രതിസന്ധികളുടെ ഇടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയബന്ധിതമായും സുരക്ഷ ഉറപ്പാക്കിയും പദ്ധതികള്‍ നാടിനു സമര്‍പ്പിക്കുമ്പോള്‍ അതു ചെയ്യുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്കു കൂടുതല്‍ വിശ്വാസം ഉണ്ടാകുന്നതില്‍ അസ്വസ്ഥരാകുന്നവരുണ്ട്. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി മുടങ്ങുമ്പോള്‍ ഇവരുടെ ആത്മരോഷം ഉണര്‍ന്നതായി കണ്ടില്ല. തൊട്ടടുത്തു നിര്‍മിച്ച മറ്റൊരു പാലത്തിന് അഴിമതിയുടെ ഫലമായി ബലക്കുറവ് ഉണ്ടായെന്നു വെളിവായപ്പോഴും ഇവരെ കാണാനായില്ല. എന്നാല്‍, മുടങ്ങിക്കിടന്ന ഒരു പദ്ധതി പ്രതിസന്ധിയെ തരണം ചെയ്തു പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരുപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്നവരാണിവര്‍. കേവലം ചെറിയ ആള്‍ക്കൂട്ടം മാത്രമാണിവരെന്നും ഇവരെ ജനാധിപത്യവാദികള്‍ എന്നു വിളിക്കുന്നതിലെ കപടത മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീതിപീഠത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്കു കുടപിടിക്കാന്‍ ഒരുങ്ങുന്നതു നല്ലതാണോയെന്നു ചിന്തിക്കണം. ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago