HOME
DETAILS
MAL
ഇന്ത്യന്‍ പതാകയേന്തിയ മലയാളിക്കെതിരേ പരാതി
backup
January 09 2021 | 20:01 PM
ന്യൂഡല്‍ഹി: അമേരിക്കയെ ഞെട്ടിച്ച കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത യു.എസ് മലയാളി സേവ്യര്‍ പാലത്തിങ്കലിനെതിരേ ഡല്‍ഹിയില്‍ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ദീപക് സിങ് എന്ന അഭിഭാഷകനാണ് അദ്ദേഹത്തിനെതിരേ ഡല്‍ഹി കല്‍ക്കാജി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനേറ്റ പരാജയം അംഗീകരിക്കാന്‍ വിസമ്മതിച്ച അനുയായികളാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ കാപിറ്റോളില്‍ അതിക്രമം നടത്തിയത്. ഈ കൂട്ടത്തില്‍ ഇന്ത്യന്‍ പതാകയും പിടിച്ച് എറണാകുളം വൈറ്റില സ്വദേശിയായ വിന്‍സെന്റ് സേവ്യര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."